Loading ...

Home cinema

റെക്കോര്‍ഡുള്‍ വെട്ടിത്തിരുത്തി ലൂസിഫര്‍; ഡിജിറ്റല്‍ സ്ട്രീംമിംഗ് അവകാശം ആമസോണ്‍ സ്വന്തമാക്കി

മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയ്യേറ്ററുകളില്‍ റെക്കോര്‍ഡുകള്‍ തിരുത്തി ഓടിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായും ലൂസിഫര്‍ മാറിയിരുന്നു. ആദ്യ ദിനങ്ങളില്‍ വന്ന മികച്ച പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയും തന്നെയായിരുന്നു സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. അവധിക്കാല റിലീസായി മാര്‍ച്ച്‌ 28നായിരുന്നു ലൂസിഫര്‍ പുറത്തിറങ്ങിയിരുന്നത്. അമിത പ്രതീക്ഷകളില്ലാതെ ചിത്രം കാണാന്‍ പോയതുകൊണ്ടാണ് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരേപോലെ ലൂസിഫര്‍ ഇഷ്ടമായിരുന്നത്. മലയാളത്തിലെ സര്‍വ്വകാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്തുളള ലൂസിഫറിന്റെ വിജയം അണിയറ പ്രവര്‍ത്തകരെല്ലാം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ലൂസിഫറിന്റെ ഡിജിറ്റല്‍ സ്ട്രീംമിംഗ് അവകാശം ആമസോണ്‍ സ്വന്തമാക്കിയതായാണ് പുതിയ വാര്‍ത്തകള്‍. ഏകദേശം 13.5 കോടിയോളം രൂപയ്ക്ക് ലൂസിഫര്‍ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് മലയാള സിനിമയിലെ തന്നെ സര്‍വ്വകാല റെക്കോര്‍ഡാണെന്നും അറിയുന്നു. അമ്ബതാം ദിവസത്തിലേക്ക് എത്തുമ്ബോഴും നൂറിലധികം തിയ്യേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ലോകമെമ്ബാടുനിന്നും 40000 ഷോകള്‍ സിനിമ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തില്‍ നിന്നും മാത്രമായി 27000ത്തിലധികം പ്രദര്‍ശനങ്ങളും ലൂസിഫറിന് ലഭിച്ചു. 100കോടി നേടുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമായിട്ടാണ് ലൂസിഫര്‍ മാറിയിരുന്നത്.

Related News