Loading ...

Home National

മോദിക്ക് ഇതുവരെ ബംഗാള്‍ എന്താണെന്ന് മനസ്സിലായിട്ടില്ല; കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വരുമെന്ന് മമത

കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മേയ് 23ന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് എന്താണെന്ന് ബിജെപി നേതാക്കള്‍ അറിയും. മോദിക്കും അമിത് ഷായ്ക്കും അപ്പോള്‍ മാത്രമേ അവരുടെ പിഴവുകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാകുകയുള്ളു. ബംഗാള്‍ എന്താണെന്ന് അവര്‍ക്കിതുവരെ മനസ്സിലായിട്ടില്ല. രവീന്ദ്രനാഥ ടാഗോര്‍ ജനിച്ചത് ബംഗാളില്‍ എവിടെയാണെന്ന് പോലും അവര്‍ക്കറിയില്ല. എന്നാല്‍ അവര്‍ക്ക് ബംഗാളില്‍ സീറ്റ് വേണം. പ്രധാനമന്ത്രി സ്ഥാനത്തിന് അനുയോജ്യരായ നിരവധി നേതാക്കള്‍ പ്രതിപക്ഷ നിരയിലുണ്ടെന്നും മമത പറഞ്ഞു.

Related News