Loading ...

Home National

മോദിയും രാഹുലും ഇന്ന് പഞ്ചാബില്‍

ചണ്ഡീഗഢ്: ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഇന്നലെ ആറാം ഘട്ടവോട്ടെടുപ്പ് അവസാനിച്ചതോടെ അവശേഷിക്കുന്നത് ഒരേയൊരു ഘട്ടം കൂടിയാണ്. മുന്നണികള്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട് ഏഴാം ഘട്ടത്തില്‍ പഞ്ചാബിലെ 13 സീറ്റുകളിലെയും വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് പഞ്ചാബില്‍ പ്രചരണം നടത്തും.
മോദി ഭട്ടിന്‍ഡയിലും രാഹുല്‍ ലുധിയാനയിലും ഹൊഷിയാര്‍പൂരിലും പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. മെയ്19 നാണ് പഞ്ചാബിലെ 13 സീറ്റുകളിലെയും വോട്ടെടുപ്പ് നടക്കുക.


Related News