Loading ...

Home Gulf

ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ : മുംബൈ സ്വദേശിനി ദുബായില്‍ മരിച്ചു

ദുബായ്: ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് മുംബൈ സ്വദേശിനി ദുബായില്‍ മരിച്ചു. മേയ് ഒമ്ബതിനായിരുന്നു സംഭവം.ബെറ്റി റീത്ത ഫെര്‍ണാണ്ടസ് (42) എന്ന യുവതിയാണ് ദുബായിലെ അല്‍ സഹ്‌റ ആസ്പത്രിയില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചത്. ഇടുപ്പിന് ജന്മനായുള്ള തകരാര്‍ മാറ്റുന്നതിനുള്ള ശസ്ത്രക്രിയയാണ് നടന്നത്. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കിടയിലാണ് മരണം സംഭവിച്ചത് . മരണ കാരണം സംബന്ധിച്ച്‌ പരിശോധനകള്‍ നടത്തിവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രണ്ട് കുട്ടികളുള്ള റീത്ത ഫെര്‍ണാണ്ടസ് ദുബായില്‍ ഷെഫ് ആയി ജോലിനോക്കുകയായിരുന്നു .മരണം സംബന്ധിച്ച്‌ ഇവരുടെ ഭര്‍ത്താവ് ദുബായ് ആരോഗ്യ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധന നടത്തുമെന്നും കേസ് സംബന്ധിച്ച്‌ പ്രത്യേക സമിതി രൂപവത്കരിച്ച്‌ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.

Related News