Loading ...

Home sports

റിലഗേഷന്‍ ഒഴിവാക്കിയിട്ടും രക്ഷയില്ല, ഹ്യുട്ടനെ ബ്രയ്റ്റന്‍ പുറത്താക്കി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ബ്രയ്റ്റന്‍ ഹോവ് ആല്‍ബിയന്‍ പരിശീലകന്‍ ക്രിസ് ഹ്യുട്ടനെ പുറത്താക്കി. ഈ സീസണില്‍ രണ്ടാം പകുതിയില്‍ ടീം നടത്തിയ മോശം പ്രകടനങ്ങളാണ് അദ്ദേഹത്തിന്റെ ജോലി തെറിപ്പിച്ചത്. ഈ സീസണില്‍ 17 ആം സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രീമിയര്‍ ലീഗിലേക് സ്ഥാന കയറ്റം നല്‍കിയ പരിശീലകനാണ് ഹ്യുട്ടന്‍. കഴിഞ്ഞ സീസണിലും ടീമിനെ പ്രീമിയര്‍ ലീഗില്‍ നില നിര്‍ത്താന്‍ അദ്ദേഹത്തിനായി. പക്ഷെ ഈ സീസണില്‍ അവസാനം കളിച്ച 9 മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ അവര്‍ക്കായിരുന്നില്ല.

Related News