Loading ...

Home National

വെറുപ്പിന്‍റെ രാഷ്‌ട്രീയം ജനം തള്ളിക്കളയും: രാഹുല്‍

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തെ​യും വെ​റു​പ്പി​ന്‍റെ രാ​ഷ്‌​ട്രീ​യ​ത്തെ​യും ജ​ന​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​യു​മെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. താ​ന്‍ ക​രു​തു​ന്നു സ്നേ​ഹം വി​ജ​യി​ക്കു​മെ​ന്ന്. ജ​ന​ങ്ങ​ളാ​ണ് ഞ​ങ്ങ​ളു​ടെ ബോ​സ്. ജ​ന​ങ്ങ​ള്‍ എ​ന്തു വി​ധി​ച്ചാ​ലും അ​തം​ഗീ​ക​രി​ക്കു​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. ന്യൂ​ഡ​ല്‍​ഹി മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ട് ചെ​യ്ത​തി​നു ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡ​ല്‍​ഹി​യി​ലെ ഒൗ​റം​ഗ​സേ​ബ് ലെയ്​നി​ലെ ബൂ​ത്തി​ലാ​ണു രാ​ഹു​ല്‍ വോ​ട്ട് ചെ​യ്ത​ത്. സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഇ​ല്ലാ​തെ കാ​ല്‍​ന​ട​യാ​യി ആ​ണ് രാ​ഹു​ല്‍ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യ​തും തി​രി​കെ​പ്പോ​യ​തും. ന്യൂ​ഡ​ല്‍​ഹി മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി അ​ജ​യ് മാ​ക്ക​നും രാ​ഹു​ലി​നൊ​പ്പം വോ​ട്ട് ചെ​യ്തു. നാ​ലു പ്ര​ശ്ന​ങ്ങ​ളാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​യ​ര്‍​ത്തി​യ​തെ​ന്നു രാ​ഹു​ല്‍ പ​റ​ഞ്ഞു.


ഇ​തെ​ന്‍റെ പ്ര​ശ്ന​ങ്ങ​ള​ല്ല, മ​റി​ച്ച്‌ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളാ​ണ്. അ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് തൊ​ഴി​ലി​ല്ലാ​യ്മ. മ​റ്റൊ​ന്ന് ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍. നോ​ട്ട് നി​രോ​ധ​ന​വും ഗ​ബ്ബ​ര്‍ സിം​ഗ് ടാ​ക്സു​മാ​ണ് മ​റ്റു​ള്ള​വ. അ​ഴി​മ​തി​യും റ​ഫാ​ല്‍ വി​ഷ​യ​വും ഇ​തോ​ടൊ​പ്പ​മു​ണ്ടെന്നും ​രാ​ഹു​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​വ​യോ​ടെ​ല്ലാ​മാ​ണ് ജ​ന​ങ്ങ​ള്‍ പൊ​രു​തി​യ​ത്. ന​രേ​ന്ദ്ര മോ​ദി ഉ​പ​യോ​ഗി​ച്ച​ത് വെ​റു​പ്പാ​ണ്. താ​ന്‍ ഉ​പ​യോ​ഗി​ച്ച​ത് സ്നേ​ഹ​വും. അ​തു​കൊ​ണ്ടു സ്നേ​ഹം വി​ജ​യം ത​രു​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. കേ​ന്ദ്ര​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും ഇ​തേ ബൂ​ത്തി​ലാ​ണ് വോ​ട്ട് ചെ​യ്ത​ത്. യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ഷീ​ലാ ദീ​ക്ഷി​തി​നൊ​പ്പം നി​ര്‍​മാ​ണ്‍ ഭ​വ​നി​ല്‍ വോ​ട്ട് ചെ​യ്തു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ​യും നി​ര്‍​മാ​ണ്‍ ഭ​വ​നി​ലെ ബൂ​ത്തി​ലാ​ണ് വോ​ട്ട് ചെ​യ്ത​ത്.

Related News