Loading ...

Home National

ജ​യ് ശ്രീ​റാം വി​ളി​ക്കും, ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ അ​റ​സ്റ്റ് ചെ​യ്യൂ; മ​മ​ത​യെ വെ​ല്ലു​വി​ളി​ച്ച്‌ ഷാ

ന്യൂ​ഡ​ല്‍​ഹി: ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യെ വെ​ല്ലു​വി​ളി​ച്ച്‌ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​താ​ന്‍ ജ​യ് ശ്രീ ​റാം വി​ളി​ക്കു​മെ​ന്നും ക​ഴി​യു​മെ​ങ്കി​ല്‍ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ഷാ ​ആ​വ​ശ്യ​പ്പെ​ട്ടു. ബം​ഗാ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു ഷാ​യു​ടെ വെ​ല്ലു​വി​ളി.

അ​മി​ത് ഷാ​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ന് ജാ​ദ​വ്പൂ​രി​ല്‍ ഇ​റ​ങ്ങാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് തൃ​ണ​മൂ​ല്‍ സ​ര്‍​ക്കാ​രും ബി​ജെ​പി​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ഉ​ട​ലെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ന് ഇ​റ​ങ്ങാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. മ​മ​താ ദീ​ദി, താ​ന്‍ ജ​യ് ശ്രീ​റാം വി​ളി​ച്ച്‌ കോ​ല്‍​ക്ക​ത്ത​യ്ക്കു വ​രി​ക​യാ​ണ്. ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യൂ. ഇ​ന്ന് താ​ന്‍ മൂ​ന്നി​ട​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തു​ന്നു​ണ്ട്. ഇ​തി​ല്‍ ഒ​രു സീ​റ്റി​ല്‍ മ​മ​ത​യു​ടെ അ​ന​ന്ത​ര​വ​നാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. അ​ന​ന്ത​ര​വ​ന്‍ തോ​ല്‍​ക്കു​മോ​യെ​ന്ന് മ​മ​യ​ത​യ്ക്കു ഭ​യ​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ത​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ക്കാ​ന്‍ മ​മ​ത അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നും ഷാ ​ആ​രോ​പി​ച്ചു.

ഹെ​ലി​കോ​പ്റ്റ​റി​ന് ഇ​റ​ങ്ങാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ ബം​ഗാ​ള്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related News