Loading ...

Home Gulf

കുവൈറ്റില്‍ വെട്ടുകിളികളെ പ്രതിരോധിക്കാന്‍ ഉന്നതതല യോഗം ചേര്‍ന്നു

കുവൈറ്റ് : കുവൈറ്റില്‍ വെട്ടുകിളികളെ പ്രതിരോധിക്കാന്‍ ഉന്നതതല യോഗം ചേര്‍ന്നു . രാജ്യത്തെ കൃഷി ഫാമുകളില്‍ വെട്ടുകിളികളുടെ ആക്രമണം മൂലം കനത്ത നാശനഷ്ടമാണ് ഉണ്ടായതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു . കുവൈറ്റ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ ജാബ്രി കഴിഞ്ഞ ദിവസം വഫ്രയിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. കുവൈറ്റില്‍ കാണുന്ന വെട്ടുകിളികളുടെ ശരീരത്തില്‍ കീടനാശിനികളുടെ സാന്നിധ്യം കൂടുതലുള്ളതിനാല്‍ ഇവയെ ഭക്ഷിക്കരുതെന്ന് അഗ്രിക്കള്‍ച്ചറല്‍ വിഭാഗം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related News