Loading ...

Home Gulf

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം; ആണവകരാറിന്റെ ലംഘനമെന്ന് ദക്ഷിണകൊറിയ

ദക്ഷിണ കൊറിയ: ആണവകരാറിന്റെ ലംഘനമാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണമെന്ന് മൂണ്‍ ജെ ഇന്‍ ആരോപിച്ചു.ഇതിന് പിന്നില്‍ അമേരിക്കക്ക് മേല്‍ സമര്‍ദ്ദം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും ആദ്ദേഹം വ്യക്തമാക്കി. സൈനിക അഭ്യാസത്തിന്റെ ഭാഗമായി നടത്തിയ പരീക്ഷണത്തിന്റെ ഫോട്ടോകളും പുറത്തുവിട്ടിരുന്നു.ഇതിലൂടെ ഉത്തരകൊറിയ ലക്ഷ്യമിടുന്നത് അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഉപരോധം പിന്‍വലിപ്പിക്കുകയാണ്. ഇത്തരം മിസൈല്‍ പരീക്ഷണം കൊണ്ട് ഒരിക്കലും അമേരിക്കയേയൊ ജപ്പാനെയോ ദക്ഷിണകൊറിയയെയോ ഭയപ്പെടുത്താനാകില്ലെന്നും മൂണ്‍ ജെ ഇന്‍ പറഞ്ഞു.


Related News