Loading ...

Home International

ജലനിരപ്പ് താഴ്ന്നപ്പോൾ അണക്കെട്ടിനുള്ളിൽ പള്ളി; കാണാൻ സഞ്ചാരികളുടെ പ്രവാഹം

മെക്സിക്കോ ∙ മെക്സിക്കോയിൽ വരൾച്ച മൂലം അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നപ്പോൾ പ്രത്യക്ഷപ്പെട്ടത് ഒരുഗ്രൻ ദേവാലയം. ചിയാപാസ് മേഖലയിലെ മാൽപാസോ റിസർവോയറിലുള്ള അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നപ്പോഴാണ് പള്ളി പ്രത്യക്ഷമായത്. ഈ ദേവാലയം പതിനാറാം നൂറ്റാണ്ടിൽ നിർമിച്ചതെന്നാണ് കരുതപ്പെടുന്നത്.

Colonial-era church
ജലക്ഷാമം പരിഹരിക്കാൻ അണക്കെട്ട് നിർമിച്ചപ്പോൾ ദേവാലയം റിസർവോയറിനുള്ളിൽ ആകുകയായിരുന്നു. ഇതു രണ്ടാം തവണയാണ് ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ ജലനിരപ്പിനു മുകളിൽ ദൃശ്യമാകുന്നത്. ഇതിനുമുമ്പ് 2002-ലാണ് ദൃശ്യമായത്. ‘ടെംബിൾ ഓഫ് സാന്റിയാഗോ' എന്നാണ് ഈ ദേവാലയം അറിയപ്പെടുന്നത്.
Colonial-era church
1564-ല്‍ നിർമിച്ച പള്ളിയാണിതെന്നാണ് കരുതപ്പെടുന്നത്. കൊളോണിയല്‍ കാലഘട്ടത്തിലെ വാസ്തുശില്‍പ മാതൃകയിലുള്ളതാണിത്. ജലനിരപ്പിൽ ഉയർന്നുനിൽക്കുന്ന പള്ളിയുടെ അദ്ഭുത ദൃശ്യം കാണാൻ അണക്കെട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.

Related News