Loading ...

Home Gulf

സീറ്റാ യു എ ഇ യുടെ മുപ്പത്തിമൂന്നാം വാര്‍ഷികാഘോഷം .

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ "സീറ്റാ യു എ ഇ യുടെ മുപ്പത്തിമൂന്നാം വാര്‍ഷികാഘോഷ ചടങ്ങുകള്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂടി ആയ ജി അശോക് കുമാര്‍, IAS ഉല്‍ഘാടനം ചെയ്തു.


"സീറ്റാഭിമാന്‍ എന്ന പേരില്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ സീറ്റാ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച നൃത്ത, സംഗീത വിരുന്ന് ശ്രദ്ധേയമായി. സീറ്റാ യു എ ഇ സംഘടനയുടെ പ്രസിഡന്റ് സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില് സെക്രട്ടറി ഹരികുമാര്‍, ഖജാന്‍ജി പെപ്സിലാല്‍, കണ്‍വീനര്‍ അജിത്കുമാര്‍ എന്നിവര് വാര്ഷികാഘോഷങ്ങള്ക്ക് നേതൃതം നല്കി. 1967 മുതല്‍ 2017 വരെ കോളേജില്‍ പഠിച്ചവരും അവരുടെ കുടുംബാംഗങ്ങളുമുള്‍പ്പെടെ അഞ്ഞൂറോളം പേര് പങ്കെടുത്തു. അക്കാദമിക് തലത്തിലും കലാകായിക രംഗത്തും കഴിഞ്ഞ വര്ഷം മികച്ച പ്രകടനം നടത്തിയ സീറ്റാ കുടുംബാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.

Related News