Loading ...

Home Education

ഹയര്‍ സെക്കന്‍ഡറി: ആവശ്യത്തിന് സീറ്റില്ലാതെ പത്ത് ജില്ലകള്‍; നാലിടത്ത്‌ അധിക സീറ്റുകള്‍

മലപ്പുറം: സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഉപരിപഠനത്തിന് ആവശ്യമായ സീറ്റില്ലാത്തത് വിദ്യാര്‍ഥികളെ വലക്കും. മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികളെയാണ് ഇത് കൂടുതല്‍ ബാധിക്കുക. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, കാസര്‍കോട്, തൃശ്ശൂര്‍, തിരുവനന്തപുരം, വയനാട്, ഇടുക്കി ജില്ലകളിലെ 70,602 വിദ്യാര്‍ഥികളെയാണ് വിഷയം നേരിട്ട് ബാധിക്കുക. എസ് എസ് എല്‍ സി സേ പരീക്ഷാ ഫലം വരികയും സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറിയിലേക്ക് അപേക്ഷകള്‍ നല്‍കുകയും ചെയ്യുന്നതോടെ കുറവുള്ള സീറ്റുകളുടെ എണ്ണം ഇനിയും ഉയരും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേരെ പരീക്ഷക്കിരുത്തി 97.86 ശതമാനം വിജയം നേടിയ മലപ്പുറം ജില്ലയിലെ 25,560 വിദ്യാര്‍ഥികളെയാണ് ഇത് ബാധിക്കുന്നത്.
80,052 പേര്‍ പരീക്ഷ എഴുതിയതില്‍ 78,335 പേരാണ് ഉപരിപഠനത്തിന് യോഗ്യരായത്. സയന്‍സ്-18,489, കൊമേഴ്‌സ്- 6,936, ഹ്യൂമാനിറ്റിസ്- 6,175 എന്നിവയടക്കം 52,775 സീറ്റാണ് ആകെയുള്ളത്. സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങളിലായി മെറിറ്റ് തലത്തില്‍ 33,324 സീറ്റും നോണ്‍ മെറിറ്റ് തലത്തില്‍ 18,488 സീറ്റും സ്‌പോര്‍ട്‌സ് കോട്ടയില്‍ 963 സീറ്റുമടക്കമാണ് ഈ കണക്ക്.
പാലക്കാട് ജില്ലയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. 11,609 വിദ്യാര്‍ഥികള്‍ ഇവിടെ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരും. 41,254 പേര്‍ പരീക്ഷ എഴുതിയ ഇവിടെ 39,815 കുട്ടികളാണ് ഉപരി പഠനത്തിന് യോഗ്യരായത്. 96.51 ശതമാനമായിരുന്നു വിജയം. മെറിറ്റില്‍ 19,749ഉം നോണ്‍ മെറിറ്റില്‍ 7916ഉം സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 541ഉം അടക്കം 28,206 സീറ്റാണുള്ളത്. ഇതില്‍ സയന്‍സിന് 13,228 ഉം കൊമേഴ്‌സിന് 8,689ഉം ഹ്യൂമാനിറ്റീസിന് 6,289 ഉം സീറ്റുകളുണ്ട്.
98.54 ശതമാനം കുട്ടികള്‍ വിജയിച്ച കോഴിക്കോടാണ് പ്രശ്നം ബാധിക്കുന്ന മൂന്നാമത്തെ ജില്ല. ഇവിടെ 9,952 പേരെയാണ് പ്രശ്‌നം ബാധിക്കുക. 44,796 പേര്‍ പരീക്ഷ എഴുതിയ ഇവിടെ 44,074 പേര്‍ വിജയിച്ചിരുന്നു. സയന്‍സ്- 16,250, കൊമേഴ്‌സ്- 10,936, ഹ്യൂമാനിറ്റിസ്- 7,336 സീറ്റുകളടക്കം 34,522 സീറ്റുകളാണ് ആകെയുള്ളത്. ഇതില്‍ മെറ്റില്‍ 22,604വും നോണ്‍ മെറിറ്റില്‍ 11,267വും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 651 പേരും ഉള്‍പെടും. പട്ടികയില്‍ നാലാമതുള്ള കണ്ണൂരില്‍ 5,841 പേരാണ് സീറ്റ് കുറവ് കാരണം വെല്ലുവിളി നേരിടുക. സംസ്ഥാനത്ത് വിജയശതമാനത്തില്‍ രണ്ടാം സ്ഥാനം നേടിയിരുന്നത് കണ്ണൂരാണ്. 99.15 ശതമാനമായിരുന്നു ഇവിടുത്തെ റിസള്‍ട്ട്. സയന്‍സ്- 13,239, കൊമേഴ്‌സ്- 9,039 ഹ്യൂമാനിറ്റിസ്- 5,789 സീറ്റുകളടക്കം 28,067 പേര്‍ക്കാണ് ആകെ സീറ്റുള്ളത്. ഇതില്‍ മെറിറ്റില്‍ 20,991വും നോണ്‍ മെറിറ്റില്‍ 6,497വും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 579വുമാണ് സീറ്റുകള്‍. 98.36 ശതമാനം വിജയം നേടിയ കൊല്ലം ജില്ലയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 4485 പേര്‍ക്കാണ് ഇവിടെ തുടര്‍പഠനം ചോദ്യ ചിഹ്നമാകുക. 31,626 പരീക്ഷ എഴുതിയ ഇവിടെ 31,107 വിജയിച്ചു. സയന്‍സ്- 15,136 വും കൊമേഴ്‌സ്- 6,836, ഹ്യൂമാനിറ്റിസ്- 4,650 സീറ്റുകളടക്കം 26,622 സീറ്റാണ് ആകെയുള്ളത്. ഇതില്‍ മെറിറ്റ് തലത്തില്‍ 17,886ഉം നോണ്‍ മെറിറ്റ് തലത്തില്‍ 8,227ഉം സ്‌പോര്‍ട്‌സ് തലത്തില്‍ 529 വുമാണ് ആകെ എണ്ണം വരിക. കാസര്‍കോടാണ് ആറാം സ്ഥാനത്ത്. 18975 പരീക്ഷ എഴിതിയ ഇവിടെ 18541 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. എന്നാല്‍, സീറ്റുകളുടെ എണ്ണം നോക്കിയാല്‍ 4,263 പേര്‍ പുറത്തിരിക്കേണ്ടി വരും. 14,278 സീറ്റാണ് ഈ ജില്ലക്കായുള്ളത്. ഇതില്‍ സയന്‍സ്- 5,739, കൊമേഴ്‌സ്- 4,839വും, ഹ്യൂമാനിറ്റീസ്- 3,700 സീറ്റാണുള്ളത്. ഇതില്‍ മെറിറ്റ് തലത്തില്‍ 10,685വും നോണ്‍ മെറിറ്റ് തലത്തില്‍ 3,328വും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 265വുമാണ് ആകെയുള്ളത്.
3,336 പേരുമായി തൃശ്ശൂര്‍ ജില്ലയാണ് പട്ടികയില്‍ ഏഴാമതുള്ളത്. 36443 പരീക്ഷ എഴുതിയ ഇവിടെ 98.78 ശതമാനവുമായി 35,997 പേരാണ് വിജയിച്ചത്. സയന്‍സ്- 17,789, കൊമേഴ്‌സ്- 5,236, ഹ്യൂമാനിറ്റിസ്- 9,636 സീറ്റുകളുള്‍പ്പെടെ 32,661 സീറ്റാണ് ആകെയുള്ളത്. ഇതില്‍ മെറ്റിറ് തലത്തില്‍ 21,016ഉം നോണ്‍ മെറിറ്റ് തലത്തില്‍ 11,041ഉം സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 604 സീറ്റുമടക്കമാണിത്.
തിരുവനന്തപുരമാണ് പട്ടികയില്‍ എട്ടാം സ്ഥാനത്ത്. 3,248 പേര്‍ക്കാണ് നിലവിലുള്ള സീറ്റുകളുടെ എണ്ണപ്രകാരം സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരിക. 35,577 കുട്ടികള്‍ പരീക്ഷ എഴുതിയ ഇവിടെ 97.96 ശതമാനുമായി 34,851 പേരാണ് പത്താംതരം കടന്നത്. സയന്‍സ്- 18,489, കൊമേഴ്‌സ്- 6,939- ഹ്യൂമാനിറ്റീസ്- 6,175 സുറ്റുകളടക്കം 31,603 സീറ്റുകളാണ് ആകെയുള്ളത്. ഇതില്‍ മെറിറ്റ് തലത്തില്‍ 20,164വും നോണ്‍ മെറിറ്റ് തലത്തില്‍ 10,858വും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 581 സീറ്റുമടക്കമാണിത്.
വയനാട് ജില്ലയാണ് ആവശ്യമായ സീറ്റില്ലാത്ത പട്ടികയില്‍ ഒമ്ബതാം സ്ഥാനത്ത് നില്‍ക്കുന്നത്. 12128 പേര്‍ പരീക്ഷ എഴുതി 93.22 ശതമാനം വിജയവുമായി 11306 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടിയ ഇവിടെ ആകെ അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളുടെ എണ്ണം 8,656 ആണ്. ഈ കണക്ക് പ്രകാരം 2,650 പേരാണ് ഈ പ്രദേശത്ത് മാത്രം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരിക. ഇവിടെ സയന്‍സ്- 3,839, കൊമേഴ്‌സ്- 2,528, ഹ്യൂമാനിറ്റിസ്- 2,289 എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്. ഇതില്‍ മെറിറ്റ് വിഭാഗത്തില്‍ 6,574ഉം നോണ്‍ മെറിറ്റ് വിഭാഗത്തില്‍ 1,911ഉം സ്‌പോര്‍ട് ക്വാട്ടയില്‍ 171വുമാണ് സീറ്റ് തരംതിരിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയാണ് പട്ടികയില്‍ ഏറ്റവും അവസാനം. 58 പേര്‍ക്കാണ് സീറ്റിന്റെ കുറവ് കാരണം പുറത്ത് നില്‍ക്കേണ്ടി വരിക. 12,125 പരീക്ഷ എഴുതിയ ഇവിടെ 98.44 ശതമാനവുമായി 11,936 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയപ്പോള്‍ 11,878 സീറ്റാണ് ജില്ലയിലേക്ക് ആകെ അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ സയന്‍സ്- 6,150, കൊമേഴ്‌സ്- 2,089, ഹ്യൂമാനിറ്റിസ്- 3,639 എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. മെറിറ്റ് തലത്തില്‍ 7,758 ഉം നോണ്‍ മെറിറ്റ് തലത്തില്‍ 3,903ഉം സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 217മാണ് നീക്കിവെച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുകയോ, പുതിയ ബാച്ചുകള്‍ അനുവദിക്കുകയോ ആണ് ഇതിന് പരിഹാരം. കൂടാതെ ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കന്‍ഡറി ആക്കി മാറ്റിയും പ്രശ്‌നം പരിഹരിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ പ്ലസ് വണിന് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കല്‍ ആരംഭിച്ച്‌ കഴിഞ്ഞു. ഈമാസം 20നാണ് ട്രയല്‍ അലോട്ട്‌മെന്റ്. 24ന് ഫസ്റ്റ് അലോട്ട്‌മെന്റും ജൂണ്‍ മൂന്നോടെ പ്ലസ്‌വണ്‍ ക്ലാസുകളും ആരംഭിക്കും. തുടര്‍ന്നായിരിക്കും മറ്റ് അലോട്ട്‌മെന്റുകള്‍ പരിഗണിക്കുക. ജൂലൈ ആദ്യത്തോടെ മുഴുവന്‍ അലോട്ട്‌മെന്റുകളും പൂര്‍ത്തീകരിക്കും. നാല് ജില്ലകളില്‍ സീറ്റുകള്‍ കൂടുതല്‍ മലപ്പുറം: നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഉപരിപഠനത്തിന് സീറ്റുകള്‍ കൂടുതലാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഹയര്‍സെക്കന്‍ഡറി തലത്തില്‍ സീറ്റുകള്‍ കൂടുതലുള്ളത്. ഏറ്റവും കൂടുതലുള്ളത് പത്തനം തിട്ട ജില്ലയിലാണ്. 10852 പേര്‍ പരീക്ഷ എഴുതിയ ഇവിടെ 10,780 പേര്‍ വിജയിച്ചിരുന്നു. ഇവിടേക്കായി അനുവദിക്കപ്പെട്ട സീറ്റ് 14,931 ആണ്. 4,151 സീറ്റാണ് അധികമുള്ളത്. കോട്ടയം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 1,995 സീറ്റാണ് ഇവിടെ അധികമായി കിടക്കുന്നത്. 22,136 സീറ്റ് അനുവദിക്കപ്പെട്ട ജില്ലയില്‍ 20,411 പേര്‍ പരീക്ഷ എഴുതിയതില്‍ 20,141 പേരാണ് വിജയിച്ചത്. എറണാകുളം ജില്ലയാണ് അധികമുള്ള സീറ്റുകളുടെ എണ്ണത്തില്‍ മൂന്നാമത്. 507 സീറ്റാണ് ഉപരിപഠനത്തിന് യോഗ്യത നേടിയ കുട്ടികളേക്കാള്‍ ഇവിടെയുള്ളത്. 32,589 പേര്‍ക്ക് സീറ്റ് അനുവദിക്കപ്പെട്ട ഇവിടെ 32388 പരീക്ഷ എഴുതിയതില്‍ 32,082 പേരാണ് വിജയിച്ചത്. 287 സീറ്റ് അധികമുള്ള ആലപ്പുഴ ജില്ലയാണ് നാലാം സ്ഥാനത്ത്. 22,839 സീറ്റ് അനുവദിക്കപ്പെട്ട ഇവിടെ 22,796 പേര്‍ പരീക്ഷ എഴുതി 22,552 പേര്‍ ഉന്നതപഠനത്തിന് യോഗ്യത നേടിയീട്ടുണ്ട്.

Related News