Loading ...

Home sports

ഈ താരം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം ; മനസ് തുറന്ന് ലക്ഷ്മണ്‍

ഋഷഭ് പന്ത് ബോളര്‍മാരെ കടന്നാക്രമിക്കുന്നത് കാണാന്‍ രസമുള്ള കാര്യമാണെന്നും അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമാണെന്നും ഇന്ത്യന്‍ ഇതിഹാസ താരം അനില്‍കുംബ്ലെ. കഴിഞ്ഞ ദിവസം ടൈംസ് നൗവിനോട് സംസാരിക്കവെയായിരുന്നു ലക്ഷ്മണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. നേരത്തെ ഋഷഭ് പന്തിന്റെ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡെല്‍ഹിയെ വിജയത്തിലെത്തിച്ചത്. ഈ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കവെയാണ് പന്തിനെ ലക്ഷ്മണ്‍ വാനോളം പുകഴ്ത്തിയത്‌. തന്റെ ടീമിനെതിരെ പന്ത് തകര്‍ത്താടിയത് ശരിക്കും വേദനാജനകമാണെന്ന് പറയുന്ന ലക്ഷ്മണ്‍, പന്ത് കാണിച്ച പക്വത പ്രശംസനീയമാണെന്നും, അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയാണെന്നും കൂട്ടിച്ചേര്‍ത്തു. ഇതിനൊപ്പം സീസണിലെ സണ്‍ റൈസേഴ്സിന്റെ പ്രകടനത്തെക്കുറിച്ചും ടീം മെന്ററായ ലക്ഷ്മണ്‍ സംസാരിച്ചു. ഇത്തവണ സംഭവിച്ച വീഴ്ചകളില്‍ നിന്ന് പാഠം പഠിച്ച്‌ അടുത്ത സീസണില്‍ ശക്തിയായി ഹൈദരാബാദ് തിരിച്ചുവരുമെന്ന് പറഞ്ഞ ലക്ഷ്മണ്‍ ടീമിലെ പ്രധാന വിദേശ താരങ്ങള്‍ പാതിവഴിയില്‍ മടങ്ങിയത് ഇക്കുറി തിരിച്ചടിയായെന്നും തുറന്ന് സമ്മതിച്ചു.

Related News