Loading ...

Home celebrity

തന്റെ പേര് തിരിച്ചിട്ടാല്‍ മകന്റെ പേരായി; കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍

കഴിഞ്ഞ ഏപ്രില്‍ പതിനേഴിനാണ് മലയാളികളുടെ പ്രീയതാരം കുഞ്ചാക്കോ ബോബന് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് താരത്തിന് ഒരു കുഞ്ഞ് ജനിക്കുന്നത്. പുതിയ അതിഥിയുടെ വരവ് ആരാധകരും ആഘോഷമാക്കി. മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ച്‌ താനൊരു അച്ഛനായെന്ന വാര്‍ത്ത കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. അന്നുമുതല്‍ കുഞ്ഞിന് എന്താണ് പേരിടുകയെന്നതായിരുന്നു സോഷ്യല്‍ലോകത്ത് ആരാധകരുടെ ചര്‍ച്ച. കുഞ്ചാക്കോ ബോബന്‍ ഫാന്‍സ് കുഞ്ഞിന് പല പേരുകളും കണ്ടുപിടിക്കുകയും ചെയ്തു. അതിനിടെ സ്വന്തം പേര് തിരിച്ചിട്ട് കുഞ്ഞിനെ പേരിടുമോയെന്നും ചിലരൊക്കെ കമന്റ് ചെയ്തു. എന്തായാലും കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ കുഞ്ഞിന്റെ പേര് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. യേശുദാസിനോടാണ് താരം തന്റെ മകന്റെ പേര് വെളിപ്പെടുത്തിയത്. പരിപാടിയില്‍ സംബന്ധിച്ച യേശുദാസ് അച്ഛനായതില്‍ കുഞ്ചാക്കോയെ അഭിനന്ദിച്ച ശേഷം മകന് എന്താണ് പേരിട്ടിരിക്കുന്നതെന്ന് ചോദിച്ചു. തന്റെ പേര് തിരിച്ചിട്ടാല്‍ മകന്റെ പേരായി എന്നായിരുന്നു ചിരിച്ചുകൊണ്ട് താരത്തിന്റെ മറുപടി. ബോബന്‍ കുഞ്ചാക്കോ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. പേരിടലിലൂടെ ചരിത്രം ആവര്‍ത്തിക്കുകയാണ് ചെയ്തതാണ്. ബോബന്‍ കുഞ്ചാക്കോ എന്നുതന്നെയാണ് കുഞ്ചാക്കോയുടെ അച്ഛന്റെ പേര്. തന്റെ പേര് തിരിച്ചിട്ടാണ് അദ്ദേഹം മകന് പേരിട്ടത്. ആ രീതി ആവര്‍ത്തിക്കുകയാണ് മകനും ചെയ്തത്. തന്റെ പേര് തിരിച്ചിട്ട് കുഞ്ചാക്കോയും മകന് പേരിട്ടു. എന്തായാലും തങ്ങള്‍ ഊഹിച്ചതുപോലെത്തന്നെ കുഞ്ഞിന് പേരിട്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

Related News