Loading ...

Home National

സിഖ് കൂട്ടക്കൊലയെ കുറിച്ച്‌ കേട്ടാല്‍ കോണ്‍ഗ്രസിന് 'അതിനെന്താ'ണെന്ന ഭാവം

റോഹ്തക്: സിഖ് കൂട്ടക്കൊലയെ കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സിഖ് കൂട്ടക്കൊലയെ കുറിച്ച്‌ പറയുമ്ബോഴെല്ലാം അതിനെന്താണ് എന്ന ഭാവമാണ് കോണ്‍ഗ്രസിനുള്ളതെന്നും മോദി പറഞ്ഞു. ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് സിഖുകാര്‍ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടു, അവരുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു. എന്നാല്‍, ഇതിനെ കുറിച്ച്‌ പറയുമ്ബോഴെല്ലാം 'അതിനെന്താണ്' എന്നുതന്നെയാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് യാതൊരു വിലയും കോണ്‍ഗ്രസ് നല്‍കുന്നില്ലെന്നും മോദി പറഞ്ഞു. നൂറുകണക്കിന് സിഖുകാരെ പെട്രോളും ഡീസലുമൊഴിച്ച്‌ കൊലപ്പെടുത്തി. കലാപകാരികള്‍ കത്തുന്ന ടയറുകള്‍ ഇരകളുടെ കഴുത്തിലേക്കിട്ട് പീഡിപ്പിച്ചു. ഇത്രയും ക്രൂരതകള്‍ നടത്തിയിട്ടും കോണ്‍ഗ്രസ് ചോദിക്കുന്നത് അങ്ങനെ നടന്നുവെങ്കില്‍ അതിനെന്ത് എന്നാണ് കോണ്‍ഗ്രസിന്റെ ഭാവം. ഹരിയാനയിലും ഹിമാചല്‍പ്രദേശങ്ങളിലും ഉത്തര്‍പ്രദേശിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം കോണ്‍ഗ്രസിന്റെ കീഴില്‍ സിഖുകാരെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങള്‍ നടക്കുന്നുവെന്നും മോദി പറഞ്ഞു. 1984ല്‍ സിഖ് കൂട്ടുക്കൊല നടന്നു, എന്താണ് ഇനി തങ്ങള്‍ക്ക് ചെയ്യാനാവുകയെന്നായിരുന്നു പിത്രോഡയുടെ പരമാര്‍ശം. എന്നാല്‍ പരാമര്‍ശം വിവാദമാവുകയായിരുന്നു.

Related News