Loading ...

Home Business

മാഗി നൂഡിൽസിന് ഗുജറാത്തും കർണാടകയും നിരോധനം പിൻവലിച്ചു

അഹമ്മദാബാദ്∙ മാഗി നൂഡിൽസിനേർപ്പെടുത്തിയ നിരോധനം ഗുജറാത്തും കർണാടകയും പിൻവലിച്ചു. രാജ്യവ്യാപകമായി ഏർപ്പെടുത്തിയിരുന്ന നിരോധനം ബോംബെ ഹൈക്കോടതി പിൻവലിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് ഗുജറാത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.ഓഗസ്റ്റ് 13നാണ് നിരോധനം പിൻവലിച്ചു കൊണ്ട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്നു ലാബോറട്ടറികളിൽ മാഗി വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ മാഗി ഉപയോഗ യോഗ്യമാണെന്ന് കണ്ടെത്തിയിരുന്നു.

നേരത്തെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ മാഗിയിൽ മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്റെ അളവ് അനുവദനീയമായതിലും കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് മാഗിക്ക് നിരോധനമേർപ്പെടുത്തിയത്. പരിശോധനകളിൽ വിജയിച്ചതിനാൽ അധികം താമസിക്കാതെ മാഗി വിപണിയിൽ തിരിച്ചെത്തുമെന്ന് നെസ്‌ലെ അറിയിച്ചു.

Related News