Loading ...

Home National

മോഡി പറയുന്നത് കേവലം തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ച്‌ മാത്രം; ഐ എന്‍ എസ് വിരാട് യുദ്ധക്കപ്പലില്‍ രാജീവ് ഗാന്ധി കുടുംബസമേതം യാത്ര ചെയ്തിട്ടില്ലെന്ന് മുന്‍ അഡ്മിറല്‍

ന്യൂഡെല്‍ഹി: ( 10.05.2019) പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുകയാണെന്ന് റിട്ട. അഡ്മിറല്‍ എം രാംദാസ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഐ എന്‍ എസ് വിരാട് യുദ്ധക്കപ്പലില്‍ ഉല്ലാസയാത്ര നടത്തിയെന്ന നരേന്ദ്ര മോദിയുടെ ആരോപണം കള്ളമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എം രാംദാസ് ഇപ്പോള്‍ മുന്നോട്ടു വന്നിരിക്കുന്നത്. യുദ്ധക്കപ്പലില്‍ രാജീവ് ഗാന്ധി ഔദ്യോഗിക യാത്രയാണ് നടത്തിയതെന്നാണ് അന്ന് ചീഫ് ഓഫ് നേവല്‍ സ്റ്റാഫായിരുന്ന അഡ്മിറല്‍ രാംദാസ് പറയുന്നത്.

ലക്ഷ്വദ്വീപ് വികസന സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കാനാണ് രാജീവ് ഗാന്ധി പോയതെന്നും വിമാനവാഹി കപ്പലിലോ ഈ കപ്പലിനെ അനുഗമിച്ചിരുന്ന നാല് യുദ്ധക്കപ്പലുകളിലോ ഒരു തരത്തിലുമുള്ള പാര്‍ട്ടികളും നടന്നിട്ടില്ലെന്നും രാംദാസ് തന്റെ പ്രസ്താവനയില്‍ പറയുന്നു.

Related News