Loading ...

Home health

അഞ്ചാംപനി; ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

അഞ്ചാംപനിയെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. കുഞ്ഞുങ്ങളെ ബാധിക്കുന്ന വൈറസ് (paramyxovirus) രോഗമാണ് മീസില്സ് അഥവാ അഞ്ചാംപനി. കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോ​ഗമാണ് അഞ്ചാംപനി. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ ഒരു വര്‍ഷം 25 ലക്ഷം കുട്ടികളെ ഈ രോഗം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മീസില്സ് വൈറസുകള്‍ വായുവിലൂടെയാണ് പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാന്‍ സാധ്യതയുള്ള രോഗമാണിത്. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മല്‍ എന്നിവയിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. അസുഖമുള്ളവര്‍ തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും സംസാരിക്കുമ്ബോഴുമെല്ലാം പുറത്തേക്ക് തെറിക്കുന്ന ചെറിയ കണികകളില് വൈറസുകളും ഉണ്ടാകും. ലക്ഷണങ്ങള്‍ ഇവയൊക്കെ... വൈറസ് ശരീരത്തിലെത്തിയാല്‍ 10 മുതല് 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങള്‍ കണ്ടുതുടുങ്ങുന്നത്. സാധാരണഗതിയില്‍ അഞ്ചാം ദിവസമാകുമ്ബോഴേക്കും ശരീരത്തില്‍ ചുവന്നുതടിച്ച പാടുകള്‍ ക്ഷപ്പെടുന്നതുകൊണ്ടാണ് പനിക്ക് അഞ്ചാം പനി എന്ന പേരു വന്നത്. ശക്തമായ പനി,കണ്ണ് ചുവക്കുക,ചുമ,മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക്‌ ഈ രോഗബാധയുണ്ടാവാതിരിക്കാനായി ഒമ്ബത് മാസം പൂര്‍ത്തിയാകുമ്ബോള്‍ മീസില്‍സ്‌ പ്രതിരോധ കുത്തിവയ്പ്‌ നിര്‍ബന്ധമായും എടുക്കണം. രോഗപകര്‍ച്ച ഒഴിവാക്കുവാനായി രോഗിയെ വീട്ടിനുളളില്‍ കിടത്തി വേണ്ടത്ര വിശ്രമം നല്‍കണം.ആവശ്യാനുസരണം വെളളവും പഴവര്‍ഗ്ഗങ്ങളും നല്‍കണം.

Related News