Loading ...

Home Gulf

പ്രവാസികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനൊരുങ്ങി സൗദി; ലക്ഷ്യമിടുന്നത് വന്‍ സാമ്ബത്തിക വളര്‍ച്ച, വാഗ്ദാനം ചെയ്യുന്നത് പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും

റിയാദ്: വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡിന് തുല്യമായ ദീര്‍ഘകാല താമസ രേഖ നല്‍കുന്നത് സൗദിയുടെ സാമ്ബത്തിക വളര്‍ച്ചക്ക് സഹായകമാകും. ഇതിലൂടെ ബിനാമി ബിസിനസിന് തടയിടാനും കഴിയുമെന്നാണ് വിലയിരുത്തല്‍.
വിദേശികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കുന്ന ദീര്‍ഘകാല വിസ അനുവദിക്കാനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് നാലു വര്‍ഷം മുന്‍പ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചിരുന്നു. ദീര്‍ഘകാല വിസ അനുവദിക്കുന്നതോടെ വിദേശികള്‍ക്ക് സൗദിയില്‍ സ്ഥിരമായി താമസിക്കുന്നതിനും നിക്ഷേപങ്ങള്‍ നടത്തുന്നതിനും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ലഭിക്കും. ഇത് രാജ്യത്തിന്റെ വരുമാനം വലിയതോതില്‍ വര്‍ദ്ധിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല വിദേശങ്ങളിലേക്ക് അനധികൃതമായുള്ള പണമൊഴുക്ക് തടയുന്നതിനും ബിനാമി ബിസിനസ്സ് അവസാനിപ്പിക്കുന്നതിനും ഇത് സഹായിക്കും. മൂലധനം സൗദിയില്‍ത്തന്നെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന പുതിയ തീരുമാനം പുതിയ നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത് രാജ്യത്തിനും വിദേശികള്‍ക്കും ഒരുപോലെ ഗുണം ചെയ്യും. കൂടാതെ ആഭ്യന്തര നിക്ഷേപം വര്‍ദ്ധിക്കാനും പെട്രോളിതര മേഖലയുടെ വളര്‍ച്ചയ്ക്കും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Related News