Loading ...

Home USA

വ്യാപാര ചര്‍ച്ചകളില്‍ ചൈന കരാറിനെ തകര്‍ത്തുവെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ ചൈന കരാറിനെ തകര്‍ത്തുവെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. നേരത്തെ 20,000 കോടി ഡോളര്‍ മൂല്യമുളള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ താരിഫ് മെയ് 10 മുതല്‍ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനത്തിലേക്ക് ഉയര്‍ത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. യുഎസ് തീരുവ ഉയര്‍ത്തിയാല്‍ അടിയന്തര പ്രതിരോധ നടപടികളുമായി തിരിച്ചടിക്കുമെന്ന് ബെയ്ജിങ്ങും മറുപടി നല്‍കിയിരുന്നു. ബെയ്ജിങിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ ' അവര്‍ കരാര്‍ തകര്‍ത്തു, കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ അവര്‍ അനുഭവിക്കേണ്ടിവരും' ഫ്ലോറിഡയിലെ പ്രചരണ റാലിക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. വ്യാഴാഴ്ച യുഎസില്‍ വച്ച്‌ നടക്കേണ്ടിയിരുന്ന വ്യാപാര ചര്‍ച്ച ഇരു രാജ്യങ്ങളും വേണ്ടെന്ന് വച്ചു.

Related News