Loading ...

Home USA

വിക്കിലീക്‌സിന് വിവരങ്ങള്‍ ചോര്‍ത്തിയ ചെല്‍സി മാനിങ് ജയില്‍ മോചിതയായി

വാഷിങ്ടണ്‍: അമേരിക്കയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി വിക്കിലീക്‌സിന് നല്‍കിയ കേസില്‍ യു.എസ് ഡിഫന്‍സ് അനലിസ്റ്റ് ചെല്‍സി മാനിങ് ജയില്‍ മോചിതയായി. 2010 ലാണ് അമേരിക്കന്‍ സൈനിക രഹസ്യ രേഖകള്‍ വിക്കിലീക്‌സിന് ചോര്‍ത്തി നല്‍കിയത്. ജൂലിയന്‍ അസാന്ജെ എന്ന മധ്യപ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള വിക്കിലീക്‌സ് വെബ് സൈറ്റ് വഴി അമേരിക്കന്‍ സൈനിക രഹസ്യങ്ങള്‍ പുറത്ത് വന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി ഒരുക്കിയിരുന്നു. അന്ന് അമേരിക്കന്‍ സൈന്യത്തിലെ അനലിസ്റ്റായിരുന്ന ബ്രാഡ്‌ലി മാനിങാണ് രേഖകള്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തി. എന്നാല്‍ വിചാരണ ക്കാലയളവില്‍ മാനിങ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ചെല്‍സി മാനിങ് എന്ന യുവതിയായി മാറുകയായിരുന്നു. 35 വര്‍ഷമാണ് ശിക്ഷ വിധിച്ചതെങ്കിലും പിന്നീട് ഏഴ് വര്‍ഷത്തെ തടവിന് ശേഷം ബരാക് ഒബാമ യു എസ് പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് മുമ്ബ് അവരെ മോചിപ്പിച്ചു. എന്നാല്‍ വിക്കിലീക്‌സ് വിവരങ്ങള്‍ പരിഗണിക്കുന്ന ജൂറിക്ക് മുന്നില്‍ മൊഴി നല്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വീണ്ടും 62 ദിവസത്തെ തടവിന് ശിക്ഷിക്കപെട്ടിരുന്നു. ജയിലിലിലെ ഏകാന്തതടവുള്‍പ്പെടെയുള്ള ശിക്ഷാവിധികള്‍ക്കെതിരെ അവര്‍ പ്രതിഷേധം നടത്തിയിരുന്നു. ഈമാസം 16 ന് ചെല്‍സി മാനിങ് വീണ്ടും മറ്റൊരു ജൂറിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശമുണ്ട്.

Related News