Loading ...

Home India

പശ്ചിമ ബംഗാള്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബരാക്പുരിലുള്ള ഫാക്ടറിയില്‍ വന്‍ തീപിടുത്തം. അഗ്‌നിബാധയില്‍ മേല്‍ക്കൂരയും യന്ത്രങ്ങളും പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ രണ്ടു ഫാക്ടറികളിലേക്ക് തീ പടര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയാണ് ബാലികന്‍ഡ ഗ്രാമപഞ്ചായത്തിലുള്ള ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്. വിവരം അറിഞ്ഞെത്തിയ അഗ്‌നിശമനസേനയുടെ 20 യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം തീ പിടിക്കാനുള്ള കാരണം അറിവായിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിവരം .

Related News