Loading ...

Home sports

ജെമീമക്കരുത്തില്‍ സൂപ്പര്‍ നോവാസ് ഫൈനലില്‍ ; സ്മൃതിയും സംഘവും പുറത്ത്

മിഥാലി രാജ് നയിച്ച വെലോസിറ്റിയെ 12 റണ്‍സിന് പരാജയപ്പെടുത്തി ഹര്‍മന്‍ പ്രീത് കൗര്‍ ക്യാപ്റ്റനായ സൂപ്പര്‍ നോവാസ് വിമന്‍സ് ടി20 ചലഞ്ചിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. ടൂര്‍ണമെന്റില്‍ മത്സരിച്ച മൂന്ന് ടീമുകളും ഓരോ മത്സരങ്ങള്‍ വീതം ജയിച്ചിരുന്നു. ഇതോടെ നെറ്റ് റണ്‍ അടിസ്ഥാനത്തിലാണ് ഫൈനലിസ്റ്റുകളെ തീരുമാനിച്ചത്. മികച്ച നെറ്റ് റണ്‍ റേറ്റോടെ ആദ്യ രണ്ട് സ്ഥാനത്ത് വന്ന സൂപ്പര്‍ നോവാസ്, വെലോസിറ്റി ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുക, സ്മൃതി മന്ദാന നയിച്ച ട്രെയില്‍ബ്ലേസേഴ്സ് ടീമാണ് ഫൈനലിലെത്താതെ പുറത്തായത്. ഫൈനലിലെത്തണമെങ്കില്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ 12 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമായിരുന്നു സൂപ്പര്‍ നോവാസ് നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ നോവാസ്, 48 പന്തില്‍ 77 റണ്‍സ് നേടിയ ജെമീമ റൊഡ്രീഗസിന്റെ മികവില്‍ 142/3 എന്ന മികച്ച സ്കോര്‍ നേടി. വിജയ ലക്ഷ്യം പിന്തുടര്‍ന്ന വെലോസിറ്റിക്ക് വേണ്ടി 43 റണ്‍സെടുത്ത ഡാനിയേല വ്യാറ്റും, 40 റണ്‍സെടുത്ത മിഥാലി രാജുംപൊരുതി നോക്കിയെങ്കിലും നിശ്ചിത 20 ഓവറുകളില്‍ 130/3 എന്ന സ്കോര്‍ നേടാനേ വെലോസിറ്റിക്ക് കഴിഞ്ഞുള്ളൂ.

Related News