Loading ...

Home celebrity

ശകുന്തള ദേവിയായി വിദ്യാ ബാലന്‍ അഭ്രപാളിയിലേക്ക് !!!

ഇന്ത്യയുടെ പ്രമുഖ ഗണിതശാസ്ത്ര പണ്ഡിതയായ ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുകയാണ്. വിദ്യാ ബാലന്‍ ആണ് ചിത്രത്തില്‍ ശകുന്തള ദേവിയായി അഭിനയിക്കുന്നത്. അനു മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലണ്ടന്‍, പാരിസ്, ന്യൂയോര്‍ക്ക് എന്ന ചിത്രമൊരുക്കി ശ്രദ്ധേയയായ സംവിധായികയാണ് അനു മേനോന്‍. വെയിറ്റിംഗ് എന്ന സിനിമയും അനു മേനോന്‍ ഒരുക്കിയതാണ്.

  
ഹ്യൂമന്‍ കമ്ബ്യൂട്ടര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ശകുന്തള ദേവിയായി അഭിനയിക്കുന്നത് വിദ്യാ ബാലനാണ്. വിദ്യാ ബാലന്‍ തന്നെയാണ് ശകുന്തള ദേവിയായി അഭിനയിക്കാന്‍ ഏറ്റവും യോജിച്ചതെന്ന് അനു മേനോന്‍ പറയുന്നു. കുറച്ചുകാലമായി ചിത്രത്തിന്റെ തിരക്കഥ ജോലിയിലായിരുന്നുവെന്നും അനു മേനോന്‍ പറയുന്നു. അനു മേനോന്‍ നയനികയും ഇഷിതയുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. മൈസൂര്‍ സര്‍‌വ്വകലാശാലയില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും ആറാം വയസ്സില്‍ പ്രദര്‍‌ശിപ്പിച്ചാണ് ശകുന്തള ദേവി കയ്യടി നേടുന്നത്. എട്ടാം വയസ്സില്‍ തമിഴ്‌നാട്ടിലെ അണ്ണാമല സര്‍‌വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു. 1977ല്‍ അമേരിക്കയിലെ ഡള്ളാസില്‍ കമ്ബ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേര്‍പ്പെട്ട ശകുന്തളാദേവി അമ്ബതു സെക്കന്‍ഡിനകമാണ് ഉത്തരം നല്‍കിയത്.



ഫണ്‍ വിത്ത് നമ്ബേര്‍സ്, അസ്‌ട്രോളജി ഫോര്‍ യു തുടങ്ങി നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കണക്ക് കൂട്ടലിലെ തന്റെ അത്ഭുതം പ്രദര്‍ശിപ്പിക്കുന്നതിന് പല ലോക പര്യടനങ്ങളും നടത്തിയിട്ടുണ്ട്.
ശകുന്തളാ ദേവിയെപ്പോലെയുള്ള കഥാപാത്രമായി വെള്ളിത്തിരയില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് താനെന്നാണ് വിദ്യാ ബാലന്‍ പറയുന്നത്. സ്വന്തം വ്യക്തിത്വവും സ്ത്രീയുടെ കരുത്തും ഉയര്‍ത്തിപ്പിടിച്ച ആളായിരുന്നു ശകുന്തള ദേവി. വലിയ വിജയം സ്വന്തമാക്കാന്‍ അവര്‍ക്കായി. ഗണിതവുമായി അത്ര അടുപ്പത്തിലല്ലാത്ത ഒരാള്‍ അവരായി എത്തുന്നതില്‍ ഉള്ള ആകാംക്ഷയാണ് തനിക്ക് എന്ന് വിദ്യാ ബാലന്‍ പറയുന്നു.

Related News