Loading ...

Home Education

രണ്ടാംവര്‍ഷ ഹയര്‍സെക്കന്ററി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അപക്ഷിക്കാം

ജൂണ്‍ 2019ലെ ഹയര്‍ സെക്കന്ററി/ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി/ആര്‍ട്ട് ഹയര്‍ സെക്കന്ററി രണ്ടാംവര്‍ഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 10 മുതല്‍ 17 വരെ കേരളത്തിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ക്കു പുറമെ ലക്ഷദ്വീപിലും യു.എ.ഇ-യിലെ ഒരു പരീക്ഷാ കേന്ദ്രത്തിലും നടക്കും. പ്രായോഗിക പരീക്ഷകള്‍ മേയ് 30നും 31നും നടക്കും. 2019 മാര്‍ച്ചിലെ പരീക്ഷയ്ക്ക് ആദ്യമായി രജിസ്റ്റര്‍ ചെയ്ത് എഴുതിയ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക്, യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്കും പരീക്ഷ എഴുതാന്‍ കഴിയാത്ത വിഷയങ്ങള്‍ക്കും സേ പരീക്ഷയ്ക്ക് അപക്ഷിക്കാം. കമ്ബാര്‍ട്ട്‌മെന്റല്‍ ആയി പരീക്ഷ എഴുതിയ വിഷയങ്ങളില്‍ ഒരു വിഷയം ഒഴികെ മറ്റുവിഷയങ്ങള്‍ക്ക് ഡി+ ഗ്രേഡോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കില്‍ ഡി+ ലഭിക്കാത്ത ഒരു വിഷയത്തിന് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഈ വിഭാഗക്കാര്‍ക്ക് ഒന്നില്‍ കൂടുതല്‍ വിഷയങ്ങള്‍ക്ക് ഉപരിപഠനത്തിന് അര്‍ഹത നേടാനുണ്ടെങ്കില്‍, സേ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാവില്ല. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും ഡി+ ഗ്രേഡോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന് മാത്രം തങ്ങളുടെ സ്‌കോര്‍ മെച്ചപ്പെടുത്താനായി ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. സേ പരീക്ഷയ്ക്ക് ഒരു വിഷയത്തിന് 150 രൂപയും ഇംപ്രൂവ്‌മെന്റിന് ഒരു വിഷയത്തിന് 500 രൂപയുമാണ് ഫീസ്. മുന്‍പ് പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികള്‍ ഒരു വിഷയത്തിന് 25 രൂപയും സര്‍ട്ടിഫിക്കറ്റിന് 40 രൂപയും അടയ്ക്കണം. പരീക്ഷാ ഫീസ് അടച്ച്‌ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മേയ് 15. ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം/പകര്‍പ്പ്/ സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷ 14നകം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം. വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ അപ്‌ലോഡ് ചെയ്ത് ലഭ്യമാക്കേണ്ട അവസാന തിയതി 16 ആണ്. അപേക്ഷകള്‍ ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഒരു വിഷയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് ഒരു വിഷയത്തിന് 300 രൂപയും സുക്ഷ്മപരിശോധനയ്ക്ക് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്.

Related News