Loading ...

Home sports

യൂറോപ്പ ലീഗിലും ഇംഗ്ലീഷ് ഫൈനല്‍; സെമി കടന്ന് ചെല്‍സിയും ആഴ്‌സണലും

ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്ബോള്‍ സെമി പോരാട്ടങ്ങളില്‍ ആഴ്സണലിനും ചെല്‍സിക്കും ജയം. വലന്‍സിയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ആഴ്സണല്‍ തകര്‍ത്തത്. ആഴ്സണലിനായി പിയറി എമെറിക് ഹാട്രിക് നേടി. ആദ്യ പാദത്തില്‍ ഒന്നിനെതിര മൂന്ന് ഗോളുകള്‍ക്കായിരുന്നു ആഴ്സണലിന്‍റെ വിജയം. രണ്ടാം സെമിയില്‍ ഐന്‍ട്രാക്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് ചെല്‍സിയും ഫൈനലിലെത്തി. ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അധിക സമയത്തിന് ശേഷവും ഇരുടീമുകളും ഓരോ ഗോളുകള്‍ അടിച്ച്‌ സമനില പാലിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചെല്‍സി നാല് തവണ ലക്ഷ്യം കണ്ടപ്പോള്‍ ഐന്‍ട്രാക്ടിന് 3 ഗോളുകളേ നേടാനായുള്ളൂ. മെയ് 29 നാണ് ഫൈനല്‍.

Related News