Loading ...

Home sports

നിര്‍ണായക ഓവര്‍ ബേസില്‍ തമ്ബിക്ക് നല്‍കിയതെന്ത് ; വെളിപ്പെടുത്തലുമായി വില്ല്യംസണ്‍

ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ പരാജയപ്പെട്ട സണ്‍ റൈസേഴ്സ് ഹൈദരാബാദ് ഈ സീസണ്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ വിജയിക്കുമെന്ന് തോന്നിപ്പിച്ചതിന് ശേഷമായിരുന്നു ഹൈദരാബാദ് തോല്‍വിയേറ്റു വാങ്ങിയത്. മത്സരത്തില്‍ 163 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡെല്‍ഹിയുടെ പതിനേഴാം ഓവര്‍ വരെ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും തുല്യ സാധ്യതയായിരുന്നു, എന്നാല്‍ ബേസില്‍ തമ്ബിഎറിഞ്ഞ പതിനെട്ടാം ഓവറില്‍ 22 റണ്‍സ് പിറന്നതോടെ കളി മാറി. മികച്ച ഫോമിലുള്ള‌ ഖലീല്‍‌ അഹമ്മദിന് പകരം ബേസില്‍ തമ്ബിക്ക് നിര്‍ണായകമായ പതിനെട്ടാം ഓവര്‍ നല്‍കിയ നായക‌ന്‍ കെയിന്‍ വില്ല്യംസണിന്റെ തീരുമാനം ഹൈദരാബാദിന് തിരിച്ചടിയാവുകയായിരുന്നു. ആരാധകരുടെ നെറ്റി ചുളിപ്പിച്ച തീരുമാനം കൂടിയായിരുന്നു ഇത്. ഇപ്പോളിതാ തമ്ബിക്ക് നിര്‍ണായക ഓവര്‍ നല്‍കിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് വില്ല്യംസണ്‍. സ്ക്വയര്‍ ലെഗില്‍ നീളമേറിയ ബൗണ്ടറികള്‍ ഉള്ളതിനാല്‍ ഇടം കൈയ്യനേക്കാള്‍ ഫലപ്രദം വലംകൈ ബോളറായിരിക്കുമെന്ന് കരുതിയതായും അതിനാലാണ് ഖലീലിന് പകരം തമ്ബിക്ക് ഓവര്‍ നല്‍കിയതെന്നും വില്ല്യംസണ്‍ പറയുന്നു. ബാറ്റ്സ്മാനില്‍ ‌നിന്ന് പുറത്തേക്ക് പോകുന്ന രീതിയില്‍ കട്ടറുകള്‍ എറിയുകയായിരുന്നു തങ്ങളുടെ തന്ത്രമെന്നും അതിന് ഇടം കൈയ്യന്‍ ബോളറേക്കാള്‍ നല്ലത് വലം കൈയ്യന്‍ ബോളറായിരിക്കുമെന്ന് കരുതിയതായും, എന്നാല്‍ ഋഷഭ് പന്തിന്റെ മാരക‌ബാറ്റിംഗ് തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുവദിച്ചില്ലെന്നും വില്ല്യംസണ്‍ കൂട്ടിച്ചേര്‍ത്തു.

Related News