Loading ...

Home sports

രോഹിതിനെ ചൂടാക്കാന്‍ ഇഷാന്തിന്റെ ശ്രമം ; അന്ന് താരത്തോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി ഇഷാന്ത് ശര്‍മ്മ

മികച്ച ഐപിഎല്‍ സീസണിലൂടെയാണ് ഡെല്‍ഹി ക്യാപിറ്റല്‍സ് താരം ഇഷാന്ത് ശര്‍മ്മ ഇപ്പോള്‍ കടന്ന് പോകുന്നത്. സീസണില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇഷാന്ത് ശര്‍മ്മ, ഡെല്‍ഹിയുടെ ക്വാളിഫയര്‍ പ്രവേശനത്തിലും നിര്‍ണായക പങ്കാണ് വഹിച്ചത്. ഡെല്‍ഹി ക്യാപിറ്റല്‍സും, മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഇത്തവണ ഡെല്‍ഹിയില്‍ നടന്ന പോരാട്ടത്തിനിടെ ഇഷാന്ത് ശര്‍മ്മ മുംബൈ നായകന്‍ രോഹിത് ശര്‍മ്മയെ ചൂടുപിടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ഡെല്‍ഹിയിലെ വിക്കറ്റ് ബാറ്റ് ചെയ്യാന്‍ മോശമായിരുന്നതിനാല്‍ മുംബൈയിലേക്ക് വരുമ്ബോള്‍ ഇഷാന്തിനെ അടിച്ചുകൂട്ടുമെന്നായിരുന്നു രോഹിതിന്റെ മറുപടി. മുംബൈക്കെതിരായ മത്സരത്തില്‍ രോഹിതിനെതിരെ നേര്‍ക്കുനേര്‍ വന്ന‌ സംഭവത്തെപ്പറ്റി ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ് ഇഷാന്ത്‌ ശര്‍മ്മ. താന്‍ തമാശ രീതിയിലാണ് ഇതെല്ലാം ചെയ്തതെന്നും ഇഷാന്ത് പറയുന്നു. ഇഷാന്തിന്റെ വാക്കുകള്‍ ഇങ്ങനെ, "അന്ന് കളിക്കിടെ രോഹിതിന്റെ അടുത്തെത്തി പന്തടിക്കൂ എന്ന് ഞാന്‍ പറഞ്ഞു, ഇതെന്തൊരു വിക്കറ്റാണെന്നും, ഇവിടെ ഞാനെങ്ങനെ അടിക്കുമെന്നുമായിരുന്നു രോഹിതിന്റെ മറുപടി. മത്സരശേഷം രോഹിതിനടുത്തെത്തിയ ഞാന്‍, താങ്കള്‍ വലിയ രീതിയില്‍ അടിച്ചില്ലെന്ന് രോഹിതിനോട് പറഞ്ഞു‌, എന്നാല്‍ വാംഖഡെയിലേക്ക് വരൂ എന്നായിരുന്നു രോഹിതിന്റെ മറുപടി." ഇഷാന്ത് പറഞ്ഞുനിര്‍ത്തി. ഇതെല്ലാം തമാശരീതിയിലുള്ള കാര്യങ്ങളാണെന്നും, ഇന്ത്യന്‍ ടീം തന്നെയാണ് തന്റെ ആദ്യ കുടുംബമെന്നും ഇഷാന്ത് ഇതിനൊപ്പം ഓര്‍മിപ്പിച്ചു.

Related News