Loading ...

Home Gulf

വിദേശികള്‍ക്ക് സൗദിയില്‍ ദീര്‍ഘകാല താമസ വിസക്ക് ശൂറാ കൗണ്‍സിലിന്റെ അംഗീകാരം

റിയാദ് - വിദേശികള്‍ക്ക് സൗദിയില്‍ ദീര്‍ഘകാല താമസ വിസ അനുവദിക്കുന്ന നിമയത്തിന് ശൂറാ കൗണ്‍സിലിന്റെ അംഗീകാരം. സ്പീക്കര്‍ ഡോ. അബ്ദുല്ല ആലുശൈഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് വിദേശികള്‍ക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും അനുവദിക്കുന്ന നിയമം പാസാക്കിയത്. എക്‌സലന്‍സ് ഇഖാമ നിയമം എന്ന പേരിലാണ് പുതിയ നിയമം അറിയപ്പെടുന്നത്.
കുടുംബത്തിനൊപ്പം സൗദിയില്‍ താമസം, ബന്ധുക്കള്‍ക്ക് വിസിറ്റ് വിസ, താമസ, വ്യാപാര, വ്യവസായ ആവശ്യങ്ങള്‍ക്ക് വീടുകളും പാര്‍പ്പിടങ്ങളും അടക്കം റിയല്‍ എസ്റ്റേറ്റുകളും വാഹനങ്ങളും സ്വന്തം പേരില്‍ വാങ്ങാന്‍ അനുമതി, ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി, സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ അനുമതി, സ്വകാര്യ മേഖലയില്‍ ഇഷ്ടാനുസരണം തൊഴില്‍ മാറാന്‍ അനുമതി,
ദീര്‍ഘകാല വിസ അപേക്ഷകരുടെ പക്കല്‍ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ അപേക്ഷകരുടെ പ്രായം 21 ല്‍ കുറവാകാനും പാടില്ല. അനുയോജ്യമായ ധനസ്ഥിതിയുള്ളത് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. സൗദി അറേബ്യക്കകത്തുള്ള അപേക്ഷകരാണെങ്കില്‍ നിയമാനുസൃത ഇഖാമയുണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. മുമ്ബ് കുറ്റകൃത്യങ്ങളില്‍ പ്രതികളായ വരാകാനും പാടില്ല.

Related News