Loading ...

Home celebrity

കളിയാക്കുന്നവര്‍ കേള്‍ക്കൂ, പ്രിയങ്ക ധരിച്ച വസ്ത്രം നിര്‍മ്മിക്കാന്‍ വേണ്ടിവന്നത് 1500 മണിക്കൂര്‍

ന്യൂയോര്‍ക്കില്‍ വെച്ച്‌ നടന്ന മെറ്റ് ഗാലയില്‍ പങ്കെടുക്കാനെത്തിയ പ്രിയങ്ക ചോപ്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വേദിയിലെത്തിയ പ്രിയങ്ക അണിഞ്ഞിരുന്ന വസ്ത്രവും മേക്കപ്പും ഹെയര്‍ സ്‌റ്റൈലുമാണ് പ്രിയങ്കയുടെ ആരാധകരെ അമ്ബരപ്പിച്ചിരിക്കുന്നത്. പ്രിയങ്കയുടെ ആ വെറൈറ്റി ലുക്കിനെപ്പറ്റി അനേകം ട്രോളുകളാണിപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ അനവധി ട്രോളുകള്‍ വാരിക്കൂട്ടിയ പ്രിയങ്കയുടെ ആ വസ്ത്രത്തെക്കുറിച്ചുള്ളൊരു വെളിപ്പെടുത്തലാണ് ഏവരെയും ഇപ്പോള്‍ അമ്ബരപ്പിച്ചിരിക്കുന്നത്. പ്രിയങ്കയുടെ വസ്ത്രത്തെ ചിലര്‍ കളിയാക്കുമ്ബോള്‍ അതു രൂപപ്പെടുത്താന്‍ വേണ്ടിവന്ന കഠിനാധ്വാനം ചെറുതല്ല. 1,500 മണിക്കൂറുകള്‍ എടുത്താണ് ഡിസൈനര്‍ മരിയ ഗ്രാസിയ ചിയുരി പ്രിയങ്കയുടെ വസ്ത്രം തയ്യാറാക്കിയത്. 1980 കളിലെ അമേരിക്കന്‍ ടിവി ഷോയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മരിയ ഈ വസ്ത്രം ഒരുക്കിയത്. വസ്ത്രം തയ്യാറാക്കിയതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഭര്‍ത്താവ് നിക് ജൊനാസിനൊപ്പമാണ് പ്രിയങ്ക ഇത്തവണ മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റ് വേദിയില്‍ എത്തിയത്. ഇത് മൂന്നാം തവണയാണ് പ്രിയങ്ക മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റിലെത്തുന്നത്. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. വൈറ്റ് സ്യൂട്ടായിരുന്നു നിക് ധരിച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക് ജൊനാസും ഒരുമിച്ച്‌ പ്രത്യക്ഷപ്പെട്ടത്. ഇതിനുശേഷം ഇരുവരും ഒരുമിച്ച്‌ പല വേദികളിലും എത്തി. ഇതിനുപിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പരക്കുകയും ഇരുവരും പിന്നീട് വിവാഹിതരാവുകയും ചെയ്തു. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു പ്രിയങ്ക-നിക് വിവാഹം നടന്ന്ത്.



Related News