Loading ...

Home National

ആഫ്രിക്ക -ഇന്ത്യ ഇനി 'ഭായ്- ഭായ്'; 11 രാജ്യങ്ങളുമായി കച്ചവടം ചര്‍ച്ച ചെയ്ത് ഇന്ത്യ, വിസ നയങ്ങള്‍ ഉദാരമാക്കണമെന്നും ആവശ്യം

ദില്ലി: ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിന് നിര്‍ദേശം മുന്നോട്ട് വച്ച്‌ ആഫ്രിക്കയിലെ ഇന്ത്യന്‍ ബിസിനസ് നേതൃത്വങ്ങള്‍ രംഗത്ത്. ഇരു ഭൂഭാഗവും തമ്മിലുളള വ്യാപാരബന്ധങ്ങള്‍ ശക്തമാക്കുന്നതിനായി വായ്പ സംവിധാനം മെച്ചപ്പെടുത്താനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്നാണ് ആവശ്യം. ബാങ്കുകള്‍ രൂപീകരിച്ച്‌ വിസ നയങ്ങള്‍ ഉദാരമാക്കണമെന്ന് ആഫ്രിക്കയിലെ ഇന്ത്യന്‍ ബിസിനസുകള്‍ നിര്‍ദേശിച്ചതായി വാണിജ്യമന്ത്രാലയം വ്യക്തമാക്കുന്നു. വാണിജ്യമന്ത്രാലയവും ഇന്ത്യന്‍ ഹൈകമ്മീഷന്‍സും 11 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള എംബസികളും ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നത്. 400 ല്‍ അധികം ഇന്ത്യന്‍ ബിസിനസ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. 2017-18 സാമ്ബത്തിക വര്‍ഷം 62.69 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഇന്ത്യ നടത്തിയത്. നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി വാണിജ്യമന്ത്രാലയവും അറിയിച്ചു.

Related News