Loading ...

Home National

ജെറ്റ് എയര്‍വേസിന് സഹായ വാഗ്ദാനവുമായി സ്ഥാപകന്‍ നരേഷ് ഗോയല്‍; പ്രതികരിക്കാതെ എസ്ബിഐ

മുംബൈ: കടക്കെണിയെ തുടര്‍ന്ന് താല്‍ക്കാലികമായി സേവനം അവസാനിപ്പിച്ച ജെറ്റ് എയര്‍വേസിന് സഹായ ഹസ്തവുമായി സ്ഥാപകന്‍ നരേഷ് ഗോയല്‍. കമ്ബനിയുടെ പുനരുജ്ജീവനത്തിന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കിയ ഗോയല്‍ 250 കോടി രൂപയുടെ അടിയന്തര സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുളളത്. ഗോയലിന്റെ കീഴിലുള്ള ജെറ്റ് എയര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നായിരിക്കും നിക്ഷേപം നടത്തുക. നാളെ ബാങ്ക് നടപടികള്‍ തുടങ്ങാനിരിക്കെയാണ് ജെറ്റ് സ്ഥാപകന്‍ ആശ്വാസവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം വായ്പാ ദാതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നരേഷ് ഗോയല്‍ ചെയര്‍മാന്‍ സ്ഥാനവും ബോര്‍ഡ് അംഗത്വവും രാജി വച്ചിരുന്നു. ഒരു ബില്യണില്‍ അധികം കടമുള്ള ജെറ്റ് എയര്‍വേസ് സാമ്ബത്തിക ബാധ്യത പരിഹരിക്കുന്നതിനുള്ള ഓഹരി ലേല നടപടികളുമായി മുന്നോട്ട് പോകുകയാണ് എസ്ബിഐയുടെ നേതൃത്വത്തിലുളള ഇപ്പോഴത്തെ ഭരണ സമിതി. എന്നാല്‍ നരേഷ് ഗോയലിന്‍റെ വാഗ്ദാനത്തോട് എസ്ബിഐ പ്രതികരിച്ചിട്ടില്ല.

Related News