Loading ...

Home sports

ഈ താരത്തെ ടീമില്‍ നിന്ന് പുറത്താക്കണം‌ ; പ്രതിഷേധവുമായി ചെന്നൈ ആരാധകര്‍

പന്ത്രണ്ടാം എഡിഷന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്ഥിരതയോടെ കളിക്കാത്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്നയെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ആരാധകര്‍. മുന്‍ സീസണുകളിലെ പ്രകടനത്തിന്റെ നിഴല്‍ മാത്രമായ റെയ്ന ഈ സീസണില്‍ കാഴ്ച വെക്കുന്ന പ്രകടനം വളരെ നിരാശാജനകമാണെന്നും, റെയ്നയ്ക്ക് പകരം പുതിയ താരത്തെ ടീമിലെത്തിക്കണമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ ക്വാളിഫയര്‍ പോരാട്ടത്തിലും ബാറ്റിംഗില്‍ പരാജയപ്പെട്ടതോടെയാണ് റെയ്ന യ്ക്കെതിരായ വിമര്‍ശനങ്ങള്‍ വര്‍ധിച്ചത്. കഴിഞ്ഞ ദിവസം നടന്ന ക്വാളിഫയര്‍ പോരാട്ടത്തില്‍ 7 റണ്‍സായിരുന്നു റെയ്ന നേടിയത്. അതേ സമയം ഈ സീസണില്‍ മുംബൈക്കെതിരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് 25 റണ്‍സ് മാത്രമാണ് റെയ്ന നേടിയിട്ടുള്ളത്. ഈ വര്‍ഷം ഇതേ വരെ കളിച്ച 14 ഐപിഎല്‍ മത്സരങ്ങളില്‍ 359 റണ്‍സാണ് താരത്തിന്റെ സമ്ബാദ്യം. ചെന്നൈയുടെ മൂന്നാം നമ്ബറിലെ വിശ്വസ്തനായിരുന്ന റെയ്നയുടെ നല്ല കാലം കഴിഞ്ഞെന്നും അടുത്ത സീസണില്‍ അദ്ദേഹംടീമില്‍ വേണ്ടെന്നൊക്കെയുമാണ് ആരാധകര്‍ പറയുന്നത്.

Related News