Loading ...

Home USA

നാൽപതു വർഷത്തെ പൗരോഹിത്യ ജൂബിലി നിറവിൽ റവ. ഫാ. എം. കെ. കുറിയാക്കോസ് by ഏബ്രഹാം മാത്യു

ഫിലഡൽഫിയ ∙ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. എം. കെ. കുറിയാക്കോസിന്റെ 40 വർഷത്തെ പൗരോഹിത്യ ശുശ്രൂഷയുടെ ആഘോഷം ഫിലഡൽഫിയായിൽ നടക്കുന്നതാണ്.ഓർത്തഡോക്സ് വൈദികനാണെങ്കിലും ഫിലഡൽഫിയായിലെ മുഴുവൻ ജനങ്ങളുടെയും പ്രിയങ്കരനായ പട്ടക്കാരനായി ഇവിടത്തെ ജീവിതത്തിൽ ചലനം സൃഷ്ടിക്കുന്ന കുറിയാക്കോസ് അച്ചൻ എക്യുമെനിക്കൽ പ്രസ്ഥാന ത്തിന്റെയും തുടക്കക്കാരൻ കൂടിയാണ്.ഒക്ടോബർ 18 ഞായറാഴ്ച സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ (1009 അൺറൂ അവന്യു ഫിലഡൽഫിയ) വൈകുന്നേരം 4.30 ന് ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാസ് മാർ നിക്കളോവസ് തിരുമേനിയുടെ അധ്യക്ഷതയിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ ധാരാളം പ്രമുഖരും പ്രവർത്തകരും അദ്ദേഹത്തിന്റെ സ്നേഹിതരും പങ്കെടുക്കുമെന്ന് സെക്രട്ടറി മാത്യു സാമുവേൽ അറിയിച്ചു.

fr-mk-kuriakose
ഫിലഡൽഫിയായിൽ സഭാ ഭേദമെന്യ ഏവരും സ്നേഹിക്കുന്ന ഈ പട്ടക്കാരൻ ഫിലഡൽഫിയായിലെ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനത്തിനായി ആലോച്ചു വരുന്ന ഓൾഡ് എയിജ് ഹോമിന്റെ അമരക്കാരൻ കൂടിയാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി തന്റെ പ്രവർത്തനത്തിൽ ശുഷ്കാന്തി കാണിച്ച് ഏവരുടേയും സ്നേഹം ഏറ്റുവാങ്ങിയ ഇദ്ദേഹം ഫിലഡൽഫിയായിലെ പട്ടക്കാരുടെ പട്ടക്കാരൻ എന്നാണ് പൊതുവെ അറിയപ്പെടുന്നത്.ആഘോഷങ്ങളുടെ ഭാഗമായി ബിനോയ് ചാക്കോയുടെ നേതൃത്വത്തിൽ മ്യൂസിക്കൽ കൺസേർട്ട് ഭാരവാഹികൾ ഒരുക്കുന്നുണ്ട്. ബിനോയ് ചാക്കോയെ കൂടാതെ ബിജു ഏബ്രഹാം, ശാലിനി എന്നിവരും ഗാനങ്ങൾ ആലപിക്കും.കേരളത്തിലെ സുൽത്താൻ ബത്തേരിയിൽ കൊലിയാടിയിൽ മടത്തിക്കുടിയിൽ കോരയുടെയും അന്നമ്മയുടെയും പുത്രനായി 1948 ജൂലൈ 15 നാണ് ജനനം. സുൽത്താൻ ബത്തേരി ഗവ. ഹൈസ്കൂളിൽ പ്രാരംഭ വിദ്യാഭ്യാസത്തിനു ശേഷം സെന്റ് മേരീസ് കോളജിൽ പ്രീഡിഗ്രി വിദ്യാഭ്യാസവും ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി (കോട്ടയം) യിൽ വൈദീക പഠനവും, യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ നിന്നും ബി. ഡി. ബിരുദവും കരസ്ഥമാക്കി. പിന്നീട് യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ നിന്നും തന്നെ മാസ്റ്റർ ഓഫ് തിയോളജിയിൽ ബിരുദാനന്തര ബിരുധവും കരസ്ഥമാക്കി.തുടർന്ന് 1948 – ൽ ലൈബ്രറി സയൻസിൽ കൊളംബിയാ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി സമ്പാദിക്കുകയും മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്ത്യൻ ഹിസ്റ്ററിയിൽ മാസ്റ്റേഴ്സ് ഡിഗ്രിയും നേടി.1970 ഏപ്രിൽ 21 ന് ഓർത്തഡോക്സ് സഭയിലെ ഡീക്കനായും 1975 ഓഗസ്റ്റ് 31 ന് പട്ടക്കാരനായും അഭിഷിക്തനായി തുടർന്ന് അസിസ്റ്റന്റ് വികാരിയായി ബാംഗ്ലൂർ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ പ്രവർത്തനം ആരംഭിച്ചു. (1975–79).സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, ബാംഗ്ലൂർ ഈസ്റ്റ് എന്നിവിടങ്ങളിലും പുരോഹിതനായി പ്രവർത്തിച്ചു. 1985 മുതൽ 1989 വരെ ന്യൂയോർക്കിലെ സെന്റ് പീറ്റർ ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ചിന്റെ വികാരിയായി.എംജിഒ സിഎസ്എം– വൈസ് പ്രസിഡന്റ്, സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ ഡയറക്ടർ, അമേരിക്കയിൽ ഫാമിലി ആന്റ് യൂത്ത് കോൺഫറൻസ് കോർഡിനേറ്റർ, ഫിലഡൽഫിയാ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ചെയർമാൻ തുടങ്ങി വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ്. ഫാ. എം. കെ. കുറിയാക്കോസ് പട്ടക്കാരൻ ആയിരിക്കുമ്പോൾ തന്നെ വിദ്യാഭ്യാസ രംഗങ്ങളിലും തത്പരനായിരുന്നു അദ്ദേഹം. ന്യൂയോർക്കിലെ ലഗ് വാർഡിയാ കമ്യൂണിറ്റി കോളജ് ലൈബ്രേറിയൻ, ലൈബ്രറി ഡയറക്ടറായി ട്രെൻട്രൽ സിറ്റി പബ്ലിക് ലൈബ്രറിയിലും പ്രവർത്തിച്ചു. 2010 വരെ ന്യൂജഴ്സി സ്റ്റേറ്റ് ഗ്രിസൺ ലൈബ്രേറിയനായി പ്രവർത്തിക്കുകയും ചെയ്തു.2010 ൽ റിട്ടയൽ ചെയ്ത ശേഷം ഫില‍ഡൽഫിയായിൽ മുഴുവൻ സമയ പട്ടക്കാരനായി സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ പ്രവർത്തിച്ചു വരുന്നു.2 പുസ്തകങ്ങളുടെ ഗ്രന്ഥ കർത്താവ് കൂടിയായ ഈ പട്ടക്കാരന്റെ ചരിത്ര പുസ്തകമാണ് ‘ഹിസ്റ്ററി ഓഫ് ക്രിസ്റ്റാനിറ്റി ഇൻ ഇന്ത്യ’.മേരി കുറിയാക്കോസ് ആണ് ഭാര്യ. ഡോ. അനുപമ ജേക്കബ്, ഡോ. മറിയാ ഫിലിപ്പ് എന്നിവർ മക്കളും. അജു ജേക്കബ്, ഡോ. ഷാജി ഫിലിപ്പ് എന്നിവർ മരുമക്കളുമാണ്.

Related News