Loading ...

Home Gulf

റമദാന്‍ നാളില്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; വൈദ്യുതി ബില്‍ അടയ്ക്കാന്‍ വൈകിയാലും പേടിക്കേണ്ടതില്ല

റിയാദ്: റമദാന്‍ നാളില്‍ സൗദിയിലെ വൈദ്യുതി ഉപദോക്താക്കള്‍ക്ക് ഗുണകരമാകുന്ന വാര്‍ത്തയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് റമദാനില്‍ പ്രത്യേക ഇളവനുവധിച്ചിരിക്കുകയാണ് സൗദി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി. ഉപഭോക്താവിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന കുടിശ്ശിക കാരണം റമദാനില്‍ വൈദ്യതി വിഛേദിക്കരുതെന്നാണ് അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശം. രാജ്യത്തെ വൈദ്യതി ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതാണ് സൗദി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശം. ഉപഭോക്താവ് വൈദ്യതി ബില്‍ കുടിശ്ശിക വരുത്തുകയോ അല്ലെങ്കില്‍ തുക നിര്‍ദ്ദേശിക്കപ്പെട്ട അവധിക്ക് മുമ്ബ കൃത്യമായി അടക്കാതിരിക്കുകയോ ചെയ്താല്‍ ഉപഭോക്താവിനെതിരെ നടപടി സ്വീകരിക്കരുതെന്നാണ് റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദ്ദേശം. റമദാന്‍ പ്രമാണിച്ചാണ് അതോറിറ്റി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഇളവ് അനുവദിച്ചത്. നിശ്ചിത അവധിക്ക് ശേഷം കുടിശ്ശിക വരുത്തുന്നവരുടെ വൈദ്യുതി ബന്ധം വിഛേദിക്കുകയാണ് രാജ്യത്തെ നിലവിലെ രീതി. റമദാനില്‍ രാജ്യത്തെ വൈദ്യുത ഉപഭോഗത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിനങ്ങളില്‍ വൈദ്യുതി ഉപഭോഗം വര്‍ധിക്കും. ഇതിന്റെ ഭാഗമായി കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദനവും വിതരണവും ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.

Related News