Loading ...

Home Gulf

നീരവ് മോദിയ്ക്ക് ജാമ്യമില്ല; മൂന്നാം തവണയും അപേക്ഷ തള്ളി ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി

വായ്പത്തട്ടിപ്പുകേസില്‍ വജ്രവ്യാപാരി നീരവ് മോദിക്കു ജാമ്യമില്ല. നീരവിന്റെ ജാമ്യാപേക്ഷ ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളി.
വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്ക് ഇത് മൂന്നാം തവണയാണ് കോടതി ജാമ്യം നിഷേധിക്കുന്നത്. മെയ് 30ന് കേസ് വീണ്ടും വാദം കേള്‍ക്കുന്നത് വരെ നീരവ് മോദി ജയിലില്‍ കഴിയണം.
ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. നീരവ് മോദിക്കെതിരെയുള്ളത് അസാധാരണ കേസാണെന്ന് കഴിഞ്ഞ മാസം ജാമ്യാപേക്ഷ പരിഗണിക്കുമ്ബോള്‍ കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് ക്രമവിരുദ്ധമായി 14,000 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുമാണ് കേസിലെ മുഖ്യപ്രതികള്‍. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസുള്ള നീരവ് മോദി ലണ്ടനില്‍ സുഖവാസം നടത്തുന്നത് ഒരു രാജ്യാന്തരമാധ്യമം വാര്‍ത്തയാക്കിയതോടെയാണ് അറസ്റ്റിലായത്. യുകെയില്‍ പുതിയ കമ്ബനി തുടങ്ങി ആഭരണ വ്യാപാരം തുടരുകയായിരുന്നു ഈ സമയത്തു നീരവ് മോദി. നീരവ് മോദിയുടെ ഇന്ത്യയിലെ 1873 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നേരത്തെ ഇന്ത്യന്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു.

Related News