Loading ...

Home Education

പ്ലസ‌് വണ്‍ ഏകജാലകം: ഓണ്‍ലൈന്‍ അപേക്ഷ നാളെ മുതല്‍

തിരുവനന്തപുരം
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ‌്കൂളുകളില്‍ പ്ലസ‌് വണ്‍ പ്രവേശനത്തിന‌് ഓണ്‍ലൈന്‍ അപേക്ഷ 10 മുതല്‍ സമര്‍പ്പിക്കാം. . അപേക്ഷയുടെ പ്രിന്റൗട്ട‌് അനുബന്ധ രേഖകള്‍ സഹിതം വെരിഫിക്കേഷനായി ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/എയ‌്ഡഡ‌് ഹയര്‍ സെക്കന്‍ഡറി സ‌്കൂളില്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ‌് 16 ആണ‌്.
ട്രയല്‍ അലോട്ടുമെന്റ‌് മെയ‌് 20ന‌് നടക്കും. ആദ്യ അലോട്ടുമെന്റ‌് മെയ‌് 24 ആണ‌്. മുഖ്യ ഘട്ടങ്ങളിലെ രണ്ട‌് അലോട്ടുമെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂണ്‍ 3ന്‌ പ്ലസ‌് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. മുഖ്യഘട്ടം കഴിഞ്ഞാല്‍ ഒഴിവുണ്ടായാല്‍ സപ്ലിമെന്ററി അലോട്ടുമെന്റ‌് നടത്തും. പ്രവേശന നടപടികള്‍ ജൂലായ‌് അഞ്ചിന‌് പൂര്‍ത്തികരിക്കും. അപേക്ഷയ‌്ക്ക‌് സ‌്കൂളുകളുടെ സഹായം തേടാം അപേക്ഷകര്‍ സ്വന്തമായോ അല്ലെങ്കില്‍ പത്താം ക്ലാസ‌് പഠിച്ച ഹൈസ‌്കൂളിലെ കംപ്യൂട്ടര്‍ ലാബ‌് സൗകര്യവും അധ്യാപകരുടെ സഹായവും അതത‌് പ്രദേശങ്ങളിലെ സര്‍ക്കാര്‍/എയഡഡ‌് ഹയര്‍ സെക്കന്‍ഡറി സ‌്കൂളുകളിലെ കംപ്യൂട്ടര്‍ ലാ‌ബ‌് സൗകര്യവും അധ്യാപകരുടെ പ്രയോജനപ്പെടുത്തി പ്ലസ‌് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സ‌്പോര്‍ട‌്സ‌് ക്വാട്ട പ്രവേശനം
പ്ലസ‌്വണ്‍ ക്ലാസുകളിലേക്ക‌് സ‌്പോട‌്സ‌് ക്വാട്ടയില പ്രവേശനവും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയായിരിക്കും. ആദ്യഘട്ടത്തില്‍ സ‌്പോര്‍ട‌്സില്‍ മികവ‌് നേടിയ വിദ്യാര്‍ഥികള്‍ അവരുടെ സ‌്പോര്‍ട‌്സ‌് സര്‍ട്ടിഫിക്കറ്റുകള്‍ അതത‌് ജില്ലാ സ‌്പോര്‍ട‌്സ‌് കൗണ്‍സിലുകളില്‍ ഓണ്‍ലൈനായി രജിസ‌്റ്റര്‍ ചെയ്യാം. രണ്ടാംഘട്ടത്തില്‍ പ്ലസ‌്വണ്‍ അഡ‌്മിഷന‌് യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ സ‌്പോര്‍ട‌്സ‌് ക്വാട്ടയില്‍ പ്രവേശനം ലഭിക്കാനായി അവരുടെ അപേക്ഷ സ‌്കൂള്‍ /കോഴ‌്സുകള്‍ ഓപ‌്ഷനായി ഉള്‍ക്കൊള്ളിച്‌് ഓണ്‍ലൈനായി സമര്‍പ്പിക്കണം ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാന അലോട്ടുമെന്റിന‌് മുമ്ബായി രണ്ട‌് പ്രത്യേക അലോട്ടുമെന്റുകള്‍ സ‌്പോര്‍ട‌്സ‌് േക്വാട്ട അഡ‌്മിഷന‌് വേണ്ടി നടത്തും. സ‌്പോര്‍ട‌്സ‌് ക്വാട്ടയില്‍ ശ്രദ്ധിക്കേണ്ടുന്ന തീയതികള്‍ ചുവടെ:
മുഖ്യഘട്ടം:
സ‌്പോര്‍ട‌്സ‌് മികവ‌് രജിസ‌്ട്രേഷനും വെരിഫിക്കേഷനും മെയ‌് 13 മുതല്‍ 21 വരെ
ഓണ്‍ലൈന്‍ രജിസ‌്ട്രേഷന്‍ ആരംഭിക്കുന്ന തീയതി: മെയ‌് 15
അപേക്ഷ സമര്‍പ്പിക്കേണ്ടുന്ന അവസാന തീയതി: മെയ‌് 22
സ‌്പോര്‍ട‌്സ‌് ക്വാട്ട മുഖ്യഘട്ട ആദ്യ അലോട്ട‌്മെന്റ‌്: മെയ‌് 24
സ‌്പോര്‍ട‌്സ‌് ക്വാട് മുഖ്യഘട്ട അവസാന അലോട്ടുമെന്റ‌് മെയ‌് 30
സപ്ലിമെന്ററിഘട്ടം :
സ‌്പോര്‍ട‌്സ‌് മികവ‌് രജിസ‌്ട്രേഷനും വെരിഫിക്കേഷനും ജൂണ്‍3 മുതല്‍ 6 വരെ
ഓണ്‍ലൈന്‍ രജിസ‌്ട്രേഷന്‍ ആരംഭിക്കുന്ന തീയതി: ജൂണ്‍ 4
അപേക്ഷ സമര്‍പ്പിക്കേണ്ടുന്ന അവസാന തീയതി: ജൂണ്‍ 7
സ‌്പോര്‍ട‌്സ‌് ക്വാട്ട സപ്ലിമെന്ററി അലോട്ട‌്മെന്റ‌്: ജൂണ്‍ 10
സ‌്പോര്‍ട‌്സ‌് ക്വാട്ട അവസാന പ്രവേശന തീയതി ജൂണ്‍ 11
കമ്യൂണിറ്റി ക്വാട്ട പ്രവേശനം
മുഖ്യഘട്ടം:
കമ്യൂണിറ്റി ഡാറ്റ എന്‍ട്രി ആരംഭിക്കുന്ന തീയതി മെയ‌് 25
കമ്യൂണിറ്റി ഡാറ്റ എന്‍ട്രി പൂര്‍ത്തികരിക്കേണ്ട തീയതി മെയ‌് 27
റാങ്ക‌് ലിസ‌്റ്റ‌് /സെലക്ട‌് ലിസ‌്റ്റ‌് പ്രസിദ്ധീകരിക്കുന്ന തീയതി മെയ‌് 28
അഡ‌്മിഷന്‍ ആരംഭിക്കുന്ന തീയതി: മെയ‌് 28 മുതല്‍ സപ്ലിമെന്ററി ഘട്ടം :
കമ്യൂണിറ്റി ഡാറ്റ എന്‍ട്രി ആരംഭിക്കുന്ന തീയതി ജൂണ്‍ 13
കമ്യൂണിറ്റി ഡാറ്റ എന്‍ട്രി പൂര്‍ത്തികരിക്കേണ്ട തീയതി ജൂണ്‍ 18
റാങ്ക‌് ലിസ‌്റ്റ‌് /സെലക്ട‌് ലിസ‌്റ്റ‌് പ്രസിദ്ധീകരിക്കുന്ന തീയതി ജൂണ്‍ 19
അഡ‌്മിഷന്‍ ആംഭിക്കുന്ന തീയതി ജൂണ്‍ 19 മുതല്‍
പ്രവേശനം അവസാനിപ്പിക്കേണ്ട തീയതി: ജൂണ്‍ 21
മാനേജ‌്മെന്റ‌് /അണ്‍--എയ‌്ഡഡ‌് ക്വാട്ട പ്രവേശനം
മുഖ്യഘട്ടം:
പ്രവേശനം ആരംഭിക്കുന്ന തീയതി മെയ‌് 27
പ്രവേശനം അവസാനിപ്പിക്കുന്ന തീയതി മെയ‌് 31
പ്രവേശനം നല്‍കിയ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ രജിസ‌്ട്രേഷന്‍: മെയ‌് 27 മുതല്‍ 31 വരെ
സപ്ലിമെന്ററി ഘട്ടം:
പ്രവേശനം ആരംഭിക്കുന്ന തീയതി ജൂണ്‍ 7
പ്രവേശനം അവസാനിപ്പിക്കുന്ന തീയതി ജൂണ്‍ 29
പ്രവേശനം നല്‍കിയ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ രജിസ‌്ട്രേഷന്‍ ജൂണ്‍ 7മുതല്‍ 29 വരെ .

Related News