Loading ...

Home India

കെഎസ്‌ആര്‍ടിസി എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി; വിധി നടപ്പാക്കാന്‍ ജൂണ്‍ 30 വരെ സമയം അനുവദിച്ചു

ന്യൂഡല്‍ഹി; കെഎസ്‌ആര്‍ടിസി എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് നടപ്പിലാക്കാന്‍ ജൂണ്‍ 30 വരെ സമയം അനുവദിച്ചു. ഷെഡ്യൂള്‍ മുടങ്ങാതെ ഇരിക്കാന്‍ കെഎസ്‌ആര്‍ടിസിക്ക് താത്കാലിക ഡ്രൈവര്‍മാരെ നിയമിക്കാം.എന്നാല്‍ ഇങ്ങനെ നിയമിക്കുന്നവരെ 180 ദിവസത്തില്‍ അധികം തുടരാന്‍ അനുവദിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. തൊഴിലാളി യൂണിയന്‍ ശക്തമായ കെഎസ്‌ആര്‍ടിസിയില്‍ സ്ഥിര ജീവനക്കാര്‍ അവധി എടുക്കുന്നതിനാല്‍ താത്കാലിക ഡ്രൈവര്‍മാര്‍ ഇല്ലെങ്കില്‍ സര്‍വീസ് മുടങ്ങും എന്ന് കെഎസ്‌ആര്‍ടിസി അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ വാദം സുപ്രീംകോടതി കണക്കിലെടുത്തില്ല.

Related News