Loading ...

Home Education

ഒന്നു മുതല്‍ 12 വരെ ക്ലാസുകളും ഈ അധ്യയന വര്‍ഷം ജൂണ്‍ മൂന്നിന് ഒന്നിച്ചാകും തുറക്കുകയെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി

തിരുവനന്തപുരം: ഇത്തവണത്തെ അധ്യയന വര്‍ഷം ഒന്നു മുതല്‍ 12 വരെ ക്ലാസുകളും ഒന്നിച്ചാകും തുറക്കുകയെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി. സംസ്ഥാനത്ത് ആദ്യമായാണ് ഒരുമിച്ച്‌ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ അധ്യയനം ആരംഭിക്കാന്‍ പോകുന്നത്. ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസ് ആരംഭിക്കും. വെള്ളിയാഴ്ച മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാം. ജൂണ്‍ മൂന്നാം തീയതി ക്ലാസുകള്‍ ആരംഭിക്കാനാകുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ക്ലാസ്സുകള്‍ നേരത്തേ തുടങ്ങുന്നതിനെ തുടര്‍ന്ന് പ്ലസ് വണ്‍ പ്രവേശനം വോഗത്തിലാക്കാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച്‌ മെയ് 10 മുതല്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കുകയും, 20-ന് ട്രയല്‍ അലോട്‌മെന്‍റും, മെയ് 24-ന് ആദ്യഘട്ട അലോട്ട്‌മെന്‍റും നടത്താനാണ് തീരുമാനം. ക്ലാസ് തുടങ്ങുന്ന ജൂണ്‍ മൂന്നിന് മുമ്ബ് മറ്റ് അലോട്ട്‌മെന്‍റുകളും പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ അലോട്ട്‌മെന്‍റുകള്‍ നടത്തുമെന്നും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതോ തികയാതെ വരുകയോ ചെയ്യുന്ന അവസ്ഥ ഇക്കുറി പരമാവധി കുറയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നഷ്ടമുണ്ടാകുന്നത് തടയാനാണ് ജൂണ്‍ ആദ്യവാരം ക്ലാസ് ആരംഭിക്കുന്നതെന്നും വകുപ്പ് അറിയിച്ചു.

Related News