Loading ...

Home Gulf

വര്‍ണാഭമായി കുവൈറ്റ് ശിവദം സ്കൂള്‍ ഓഫ് ഡാന്‍സ് - 'സത്വ-2019'

കുവൈറ്റ്: പ്രശസ്തമായ രീതിയില്‍ കുവൈറ്റില്‍ പ്രവര്‍ത്തിച്ചു വരുന്ന ശിവദം സ്കൂള്‍ ഓഫ് ഡാന്‍സ് സംഘടിപ്പിച്ച 'സത്വ-2019' ന്റെ വാര്‍ഷിക ആഘോഷം 3 മെയ് 2019 വെള്ളിയാഴ്ച വൈകുന്നേരം മംഗഫ് കംബ്രിഡ്ജ് സ്കൂളില്‍ വെച്ച്‌ നടന്നു. നിറഞ്ഞു കവിഞ്ഞ കലാ പ്രേമികളെ സാക്ഷിയാക്കി നടന്ന ആഘോഷങ്ങളില്‍ ശിവദം ഡാന്‍സ് സ്കൂളിലെ 150-ല്‍ പരം കുട്ടികള്‍ അണിനിരന്ന വിവിധ നൃത്ത നൃത്യങ്ങളില്‍ വിസ്മയങ്ങള്‍ തീര്‍ത്തു. വര്‍ണാഭമായ ചടങ്ങില്‍ പ്രശസ്ത സിനിമ താരവും കൈരളി കലാ കേന്ദ്രയുടെ സാരഥി കൂടിയായ ആശാ ശരത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേരളാ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത പ്രസംഗം ശരത് നിര്‍വഹിച്ചു.


ചടങ്ങില്‍ ബാബു തോമസ്‌ ആശംസയും മഞ്ജുമിത്ര ശരത് നന്ദിയും പറഞ്ഞു. സത്വ 2019 ന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീര്‍ ആശാ ശരത് പ്രകാശനം ചെയ്തു.

Related News