Loading ...

Home USA

ഹൂസ്റ്റൺ എക്യുമെനിക്കൽ കമ്മ്യൂണിറ്റിക്ക് പുതിയ സാരഥികൾ - by ജീമോൻ റാന്നി

ഹൂസ്റ്റൺ ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യുണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ന്റെ 2015–16 ലേക്കുളള ഭാരവാഹികളെ തിരഞ്ഞെടുത്തു. സെന്റ് ജോസഫ് സിറോ മലബാർ കാത്തലിക് ചർച്ചിൽ വച്ച് സെപ്റ്റംബർ 29 ന് വൈകുന്നേരം 7 മണിക്ക് നടന്ന പൊതുയോഗത്തിൽ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.പ്രസിഡന്റ് റവ. ഫാ. എം. ടി. ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെരി. റവ. സഖറിയാ പുന്നൂസ് കോർ എപ്പിസ്കോപ്പാ പ്രാരംഭ പ്രാർഥന നടത്തി.പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ : റവ. സഖറിയ പുന്നൂസ് കോർ എപ്പിസ്കോപ്പാ (പ്രസിഡന്റ്), റവ. ഫാ. ഏബ്രഹാം സഖറിയ (വൈസ് പ്രസിഡന്റ്), ഡോ. അന്നാ കെ. ഫിലിപ്പ് (സെക്രട്ടറി), റവ. കൊച്ചുകോശി ഏബ്രഹാം (പബ്ലിക് റിലേഷൻസ് ഓഫീസർ ), മോസസ് പണിക്കർ (പ്രോഗ്രാം കോർഡിനേറ്റർ), തോമസ് വൈക്കത്തുശേരിൽ (ഓഡിറ്റർ ), റവ. ഫാ. വിൽസൺ ആന്റണി (യൂത്ത് റെപ്രസന്റേറ്റീവ്).ഹൂസ്റ്റണിലെ എപ്പിസ്കോപ്പൽ സഭകളിൽപ്പെട്ട 18 ഇടവകകളുടെ കൂട്ടായ്മയാണ് ഐസിഇസിഎച്ച്. ഡോ. അന്നാ കെ. ഫിലിപ്പ് പരിപാടിയിൽ സ്വാഗതവും റോബിൻ ഫിലിപ്പ് നന്ദിയും പറഞ്ഞു. റവ. ഫാ. ബിനു ജോസഫിന്റെ പ്രാർത്ഥനയോടുകൂടി യോഗം അവസാനിച്ചു.

Related News