Loading ...

Home Kerala

കൈ കവർന്നു രമേശ് - കൂപ്പു കൈകളോടെ സിങ്

സല്യൂട്ട് വിവാദത്തിനു ശേഷം ഒരേ വേദിയിൽ എത്തിയപ്പോൾ, സല്യൂട്ടിനു പകരം കൂപ്പുകൈകളുമായി എഡിജി പി: ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അഭിവാദ്യം ചെയ്തു. വേദിയിലുണ്ടായിരുന്ന ജയിൽ ഡിജിപി: ലോക്‌നാഥ് ബെഹ്‌റ അറ്റൻഷനായി നിന്നും ഉപചാരം അർപ്പിച്ചു.ട്രാഫിക് പൊലീസ് ആക്കുളത്തു സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി സംസ്ഥാനതല ഉദ്ഘാടനമായിരുന്നു വേദി. ഉദ്ഘാടകനായ ആഭ്യന്തര മന്ത്രി വേദിയിലേക്കെത്തുമ്പോൾ ഡിജിപി: സെൻകുമാർ, ‍ഡിജിപി: ലോക്നാഥ് ബെഹ്റ, എഡിജിപി: അരുൺകുമാർ സിൻഹ തുടങ്ങിയവർക്കൊപ്പം സദസിന്റെ മുൻനിരയിൽ ഇരിക്കുകയായിരുന്നു ഋഷിരാജ് സിങ്. ബെഹ്റയും സിങ്ങും മാത്രം യൂണിഫോമിൽ ആയിരുന്നില്ല.

മന്ത്രിയെ കണ്ട് എല്ലാവരും എഴുന്നേറ്റു. യൂണിഫോമിലുള്ള ഉദ്യോഗസ്ഥർ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. ബെഹ്റ അറ്റൻഷനായി നിന്നപ്പോൾ, ഋഷിരാജ് സിങ് കൈ കൂപ്പി. രമേശ് അദ്ദേഹത്തിനടുത്തെത്തി കൈ കൊടുത്ത ശേഷമാണു വേദിയിൽ കയറിയത്. തൃശൂരിൽ പാസിങ് ഔട്ട് പരേഡ് ചടങ്ങിൽ രമേശ് കടന്നുവന്നപ്പോൾ സിങ് സല്യൂട്ട് ചെയ്യാതിരുന്നതു വിവാദമാവുകയും ഡിജിപി അദ്ദേഹത്തിൽനിന്നു വിശദീകരണം തേടുകയും ചെയ്തിരുന്നു.

Related News