Loading ...

Home National

ഛത്തീസ്ഡഗില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ദന്തേവാഡ: ഛത്തീസ്ഡിലെ ദന്തേവാഡ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു വനിതയുള്‍പ്പെടെ രണ്ടു മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രാവിലെ അഞ്ചോടെയാണ് ഗോന്‍ഡെറാസ് ഗ്രാമത്തിലെ വനമേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവരുടെ സങ്കേതത്തില്‍നിന്ന് യന്ത്രത്തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തു.

Related News