Loading ...

Home India

വ്യോമസേനാ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി

മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമസേനയുടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മുംബൈയില്‍നിന്ന് കര്‍ണാടകയിലെ യെലഹങ്കയിലേക്ക് പുറപ്പെട്ട എ എന്‍ 32 ആണ് പ റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. ചൊവ്വാഴ്ച രാത്രി 11. 39നായിരുന്നു സംഭവം. വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയത് ഇരുപതുമിനുട്ടോളം വ്യോമഗതാഗതം തടസ്സപ്പെടാന്‍ കാരണമായെന്ന് അധികൃതര്‍ അറിയിച്ചു.

Related News