Loading ...

Home special dish

ബീഫ് സ്റ്റ്യൂ തയ്യാറാക്കാം

ചേരുവകള്‍ ബീഫ് - 500 (മാംസമാണെങ്കില്‍ നല്ലത് ) ഉരുളക്കിഴങ്ങ് - 200 ഗ്രാം കാരറ്റ് - 150 ഗ്രാം സവാള - 2 എണ്ണം ഇഞ്ചി - 1 ചെറിയ കഷ്ണം പച്ചമുളക് - 5 എണ്ണം വെളുത്തുള്ളി - 4 അല്ലി തേങ്ങാപാല്‍ - 1 തേങ്ങയുടെ പട്ട - 1 വകുത്തത് ഗ്രാം പൂ - 4 എണ്ണം തക്കോലം - 2 എണ്ണം കുരുമുളക് - 10 ഗ്രാം കറിവേപ്പില - 2 തണ്ട് വെളിച്ചെണ്ണ - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ബീഫ് ഉപ്പ് ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. ഉരുളക്കിഴങ്ങും കാരറ്റും കുറച്ച്‌ വലുപ്പത്തില്‍ മുറിച്ചു വേവിച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ സവാള ഇട്ട് വഴറ്റി എടുത്ത ശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക.ഇതിലേക്ക് ബീഫ് ചേര്‍ത്ത ശേഷം തേങ്ങയുടെ രണ്ടാം പാലും കുടി ചേര്‍ക്കാം. തുടര്‍ന്ന് പട്ട , ഗ്രാം പൂ, തക്കോലം, കുരുമുളക് എന്നിവ ചേര്‍ക്കാം. നന്നായി കുറുക്കുമ്ബോള്‍ കറിവേപ്പിലയും തുടര്‍ന്ന് ഒന്നാം പാലും ചേര്‍ത്ത് കൊടുക്കാം. ഉപ്പ് നോക്കിയ ശേഷം ഇറക്കി വെക്കുക.

Related News