Loading ...

Home USA

കെ. എം. മാണിയെ കാനഡയിലെ പ്രവാസി മലയാളി സമൂഹം അനുസ്മരിച്ചു

ടൊറൊന്റോ: വിശ്വാസ ജീവിതത്തില്‍ നിന്ന് ആര്‍ജിച്ചെടുത്ത കാരുണ്യത്തിന്റെ മനോഭാവം എല്ലാ മേഖലകളിലും പ്രകടിപ്പിച്ച ജനകീയ നേതാവായിരുന്നു കെ .എം .മാണിയെന്നു സീറോ മലബാര്‍ മിസ്സിസ്സാഗ രൂപതാ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍. തന്നെ സമീപിക്കുന്നവരുടെ കാര്യങ്ങള്‍ നടപ്പാകുന്നതുവരെ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നു തന്റെ അനുഭവം വിവരിച്ചുകൊണ്ട് പിതാവ് സംസാരിച്ചു. കാനഡയിലെ പ്രവാസി മലയാളി കൂട്ടായ്മ സംഘടിപ്പിച്ച കെ. എം. മാണി അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഒന്റാറിയ കാത്തലിക് സ്കൂള്‍ ബോര്‍ഡ് ഡയറക്ടര്‍ ഡോ. തോമസ് കെ തോമസ് അധ്യക്ഷനായ യോഗത്തില്‍ ബ്രാംപ്ടണ്‍ സെന്റ്. ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്സ്‌ ഇടവക വികാരി ഫാ. എല്‍ദോസ് കക്കാടന്‍ , ഫൊക്കാന ജനറല്‍ സെക്രട്ടറി ടോമി കോക്കാടന്‍ ,
ഫൊക്കാന റീജിണല്‍ പ്രസിഡന്റ് ബൈജു പകലോമറ്റം , ജോബ്‌സണ്‍ ഈശോ (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ), വിനു ദേവസ്യ (കനേഡിയന്‍ ലയണ്‍സ്‌ ), മോന്‍സി തോമസ് (ടൊറോന്റോ സോഷ്യല്‍ ക്ലബ് ), ബിന്‍സ് ജോയ് (മലയാളി truckers അസോസിയേഷന്‍ ), ഡോണ്‍ ജോര്‍ജ് നടയത്തു, ചെറിയാന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഷീന ബിജു കിഴക്കേപ്പുറം അനുശോചന പ്രമേയം അവതരിപ്പിച്ച യോഗത്തിന് സോണി മണിയങ്ങാട്ട് സ്വാഗതവും സിനു മുളയാനിക്കല്‍ കൃതജ്ഞതയും രേഖപ്പെടുത്തി. റോഷന്‍ പുല്ലുകാലയില്‍ , ഫെലിക്സ് ജെയിംസ് , നിര്‍മ്മല്‍ തോമസ് , ഷിനോബി സ്കറിയ, നോബിള്‍ സെബാസ്റ്റിയന്‍, ബിനു മാത്യു , സന്ദീപ് ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related News