Loading ...

Home USA

യുഎസിലെ സ്കൂളില്‍ വെടിവെപ്പ്; ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ലോസ് ഏഞ്ചിലസ്: അമേരിക്കയിലെ കൊളറാഡോയിലെ സ്റ്റെം സ്കൂളില്‍ നടന്ന വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് നിറയൊഴിച്ചത്. കൈത്തോക്ക് ഗിത്താര്‍ കെയ്സിന് ഉള്ളില്‍ നിന്നും പുറത്തെടുത്താണ് അക്രമികള്‍ വെടിവെച്ചതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. എന്നാല്‍ ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. മരിച്ച പതിനെട്ടുകാരനായ വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. പരിക്കേറ്റവരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. അധ്യാപകര്‍ക്കോ സ്കൂളിലെ മറ്റ് ജീവനക്കാര്‍ക്കോ വെടിവെപ്പില്‍ പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related News