Loading ...

Home sports

തോല്‍വിക്ക് കാരണം അതാണ് ; ആഞ്ഞടിച്ച്‌ ധോണി

മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ടീമിലെ ബാറ്റ്സ്മാന്മാര്‍ക്കെതിരെ ആഞ്ഞടിച്ച്‌ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ബാറ്റ്സ്മാന്മാര്‍ കുറച്ച്‌ കൂടി ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യേണ്ടിയിരുന്നെന്നും തോല്‍വിക്ക് പ്രധാന കാരണം ബാറ്റ്സ്മാന്മാരുടെ പരാജയമാണെന്നും ധോണി മത്സരശേഷം വ്യക്തമാക്കി. ചെന്നൈയിലെ തങ്ങളുടെ ഹോംഗ്രൗണ്ടില്‍ നടന്ന ക്വാളിഫയര്‍ പോരാട്ടത്തില്‍ 6 വിക്കറ്റിനായിരുന്നു ചെന്നൈ പരാജയപ്പെട്ടത്‌. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് 131/4 എന്ന ചെറിയ സ്കോര്‍ മാത്രമായിരുന്നു നേടാന്‍ കഴിഞ്ഞത്. ഇതാണ് ധോണിയെ ചൊടിപ്പിച്ചത്. ഹോം ഗ്രൗണ്ടായതിനാല്‍ സാഹചര്യങ്ങള്‍ കുറച്ച്‌ കൂടി മനസിലാക്കി ബാറ്റ്സ്മാന്മാര്‍ കളിക്കണമായിരുന്നെന്നും, സ്വന്തംഗ്രൗണ്ടിലെ പിച്ച്‌ എങ്ങനെ പെരുമാറുമെന്ന് മനസിലാക്കി ബാറ്റ് ചെയ്യേണ്ടിയിരുന്നെന്നും പറഞ്ഞ ധോണി ടീമിന്റെ ബാറ്റിംഗ് ഒത്തിരി മെച്ചപ്പെടാനുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഒരിക്കലും കളിക്കരുതായിരുന്ന ചില‌ഷോട്ടുകള്‍ കളിച്ച്‌ ചെന്നൈ ബാറ്റ്സ്മാന്മാര്‍ വിക്കറ്റ് വലിച്ചെറിഞ്ഞെന്നാണ് ധോണി പറയുന്നത്. ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാര്‍, അതും ടീം ഏറെ ആശ്രയിക്കുന്ന ബാറ്റ്സ്മാന്മാര്‍ സാഹചര്യങ്ങള്‍ കുറച്ച്‌ കൂടി നന്നായി മനസിലാക്കേണ്ടിയിരുന്നെന്നും അതിന് കഴിയാത്തത് മുംബൈക്കെതിരെ ചെന്നൈയ്ക്ക് തിരിച്ചടിയായെന്നും ധോണി പറഞ്ഞുനിര്‍ത്തി.

Related News