Loading ...

Home sports

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍

ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ ചെന്നൈയെ ആറു വിക്കറ്റിനാണ് രോഹിത് ശര്‍മയുടെ സംഘം തോല്‍പിച്ചത്. തോറ്റെങ്കിലും ധോണിപ്പടയുടെ വഴികളടഞ്ഞിട്ടില്ല. ഐ.പി.എല്‍ 12ാം സീസണില്‍ ഇനി ഫൈനല്‍ ബെര്‍ത്തുറപ്പിക്കാന്‍ ചെന്നൈക്ക് രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ അങ്കം ജയിക്കണം. സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിങ്‌സ്131/4, മുംബൈ ഇന്ത്യന്‍സ് 132/ 18.3 ഓവര്‍. ആദ്യം ബാറ്റുചെയ്ത ചെന്നൈയെ 131 റണ്‍സിന് ഒതുക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 19ാം ഓവറില്‍ അനായാസം ലക്ഷ്യം കാണുകയായിരുന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും(4) ക്വിന്റണ്‍ ഡികോക്കിനെയും(8) തുടക്കത്തില്‍ തന്നെ നഷ്ടമായതിനു പിന്നാലെ സൂര്യകുമാര്‍ യാദവ്(71) പുറത്താകാതെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ടീം ജയിക്കുന്നത്. ഇഷാന്‍ കിഷന്‍(28), ഹാര്‍ദിക് പാണ്ഡ്യ(13*) എന്നിവരെ കൂട്ടുപിടിച്ചാണ് സൂര്യകുമാറിന്റെ ഒറ്റയാള്‍ പോരാട്ടം. നേരത്തെ, ആദ്യം ബാറ്റു ചെയ്ത ചെന്നൈക്ക് മുന്‍നിര താരങ്ങളെല്ലാം തകര്‍ന്നപ്പോള്‍ അമ്ബാട്ടി റായുഡുവും (42) എം.എസ്. ധോണിയും (37) തിളങ്ങിയതോടെയാണ് പൊരുതാവുന്ന സ്‌കോറിലേക്കെത്തിയത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനല്‍ ലക്ഷ്യമാക്കി സ്വന്തം സ്‌റ്റേഡിയത്തിലിറങ്ങിയ ചെന്നൈക്ക് എല്ലാം പിഴച്ചായിരുന്നു തുടക്കം. ഓപണര്‍മാരായ ഫാഫ് ഡുപ്ലസിസും ഷെയ്ന്‍ വാട്‌സനും റണ്‍സ് കണ്ടെത്താന്‍ നന്നേ പാടുപെട്ടു. മലിംഗയെയായിരുന്നു മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ ഓവര്‍ ഏല്‍പിച്ചത്.
ഒന്നാം ഓവറില്‍ ഒരു റണ്‍സ് മാത്രം വിട്ടുനല്‍കി മലിംഗ മികച്ച ബൗളിങ് പാര്‍ട്ണര്‍ഷിപ്പിന് തുടക്കമിട്ടു. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറില്‍ ഫോറുമായി ഡുപ്ലസിസ് തുടങ്ങിയെങ്കിലും ആയുസ്സുണ്ടായില്ല. 11 പന്തില്‍ ആറു റണ്‍സുമായി ക്രീസിലിരിക്കെ രാഹുല്‍ ചഹറിന്റെ ഓവറില്‍ ഡുപ്ലസിസ് മടങ്ങി. സുരേഷ് റെയ്‌നയും ഫോമില്ലാതെയാണ് മടങ്ങിയത്.
ഏഴു പന്തില്‍ അഞ്ച് റണ്‍സുമായി നിന്ന റെയ്‌നയെ ജയന്ത് യാദവ് റിട്ടേണ്‍ ക്യാച്ച്‌ കൈക്കലാക്കി മടക്കിയയച്ചു. ക്രുണാല്‍ പാണ്ഡ്യയുടെ തൊട്ടടുത്ത ഓവറില്‍ ഷെയ്ന്‍ വാട്‌സനും (10) മടങ്ങിയതോടെ ചെന്നൈ വിറച്ചു. വാട്‌സന്റെ സിക്‌സറിനുള്ള ശ്രമം ജയന്ത് യാദവിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. ഏഴ് ഓവറില്‍ 32ന് മൂന്ന് എന്നനിലയില്‍ തരിപ്പണമായിക്കൊണ്ടിരിക്കുമ്ബോഴാണ് മുരളി വിജയ്‌അമ്ബാട്ടി റായുഡു സഖ്യം പിടിച്ചുനില്‍ക്കുന്നത്. പക്ഷേ, രാഹുല്‍ ചഹര്‍ ഈ സഖ്യത്തെ പിളര്‍ത്തി. ഡികോക്കിന്റെ സ്റ്റംപിങ്ങില്‍ മുരളി വിജയ് (26) മടങ്ങുകയായിരുന്നു.

Related News