Loading ...

Home sports

ചെപ്പോക്കില്‍ സൂര്യോദയം: ചെന്നൈയെ തകര്‍ത്ത് മുംബൈ ഐപിഎല്‍ ഫൈനലില്‍

ഐപിഎല്‍ പതിനൊന്നാം സീസണിന്റെ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്ന 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 9 പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി മുംബൈ വിജയ റണ്‍ മറികടന്നു 21 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ വീണ് പതറിയെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ വിജയശില്‍പ്പി. 54 പന്തില്‍ 10 ബൗണ്ടറികള്‍ സഹിതം സൂര്യകുമാര്‍ യാദവ് 71 റണ്‍സുമായി പുറത്താകാതെ നിന്നു. ഇഷന്‍ കിഷന്‍ 28, ഹാര്‍ദിക് പാണ്ഡ്യ 13, ഡിക്വോക് 8, രോഹിത് ശര്‍മ 4 റണ്‍സെടുത്തു. ബാറ്റിംഗ് ദുഷ്‌കരമായ ചെപ്പോക്കിലെ പിച്ചില്‍ തകര്‍ച്ചയോടെ തന്നെയായിരുന്നു ചെന്നൈയുടെ തുടക്കവും. 32 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റും 65 റണ്‍സിനിടെ നാല് വിക്കറ്റും വീണ് പതറിയ ചെന്നൈയെ ധോണിയും അമ്ബട്ടി റായിഡുവും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് മാന്യമായ സ്‌കോറിലെത്തിച്ചത്. റായിഡു 42 റണ്‍സുമായും ധോണി 37 റണ്‍സുമായും പുറത്താകാതെ നിന്നു. അതേസമയം സ്‌കോറിംഗിന് വേഗം വര്‍ധിപ്പിക്കാന്‍ സാധിക്കാതെ പോയതാണ് ചെന്നൈക്ക് വിനയായത്. തോറ്റെങ്കിലും ചെന്നൈക്ക് ഇനി ഒരവസരം കൂടി ബാക്കിയുണ്ട്. ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തിലെ വിജയിയുമായി ചെന്നൈ ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്ന ടീമിന് ഫൈനലില്‍ പ്രവേശിക്കാം.

Related News